കോഴിക്കോട് തിരുവമ്പാടിയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ കാട്ടുപന്നി ആക്രമണം|Wild Boar

(Kozhikode)കോഴിക്കോട് തിരുവമ്പാടിയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ കാട്ടുപന്നി ആക്രമണം(Wild Boar Attack). ചേപ്പിലങ്ങാട് സ്വദേശി സനൂപിന്റെ മകന്‍ അദ്‌നാന് പരുക്കേറ്റു. പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടി വെച്ചു കൊന്നു. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നും സൈക്കിളില്‍ പുറത്തേക്കിറങ്ങിയ അദ്‌നാനെ കാട്ടുപന്നി അക്രമിക്കുകയായിരുന്നു.

സൈക്കിളില്‍ നിന്നും തെറിച്ച് വീണ കുട്ടിയെ കാട്ടുപന്നി കുത്തി. ഇരുകാലുകള്‍ക്കും പരുക്കേറ്റു. കുട്ടിയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്‌നാനെ അക്രമിച്ച ശേഷം പന്നി സമീപത്തെ വീട്ടുവളപ്പിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ പുറത്ത് നിന്നും ഗേറ്റ് പൂട്ടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പിന്നീട് വനം വകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍ സെബാന്‍ പന്നിയെ വെടിവെച്ചു കൊന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News