Ladakh:ലഡാക്കിലെ വാഹന അപകടത്തില്‍ പരുക്കേറ്റ സൈനികരില്‍ പലരുടെയും നില ഗുരുതരം

(Ladakh)ലഡാക്കിലെ വാഹന അപകടത്തില്‍ പരുക്കേറ്റ (Soldiers)സൈനികരില്‍ പലരുടെയും നില അതീവ ഗുരുതരം. ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയില്‍ അടക്കം പരുക്കേറ്റവരുടെ ചികിത്സ തുടരുകയാണ്. 19 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് ജമ്മു കശ്മീരിലെ ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളി അടക്കം 7 സൈനികര്‍ മരിച്ചത്.

മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലാണ് മരിച്ച മലയാളി സൈനികന്‍. ലഡാക്കിലെ തുര്‍ത്തുക്ക് സെക്ടറിലായിരുന്നു അപകടം. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 60 അടി താഴ്ചയിലേക്കാണ് വാഹനം വീണത്. പര്‍താപൂറില്‍ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം (Ladakh)ലഡാക്കിലെ (Accident)വാഹനാപകടത്തില്‍ മരിച്ച സൈനികരുടെ(Soldiers) മൃതദേഹം ദില്ലിയില്‍ എത്തിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ജന്മനാടുകളിലേക്ക് അയക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News