നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. പരിശോധനയില്‍ 2884 ഗ്രാം ഹെറോയിന്‍ പിടികൂടി. ടാന്‍സാനിയന്‍ സ്വദേശിയാണ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 20 കോടി രൂപ വിലമതിക്കും. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഡി ആര്‍ ഐ ആണ് പിടികൂടിയത്.
Kannur Airport:കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട|Gold seized
(Kannur Airport)കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട(Gold Seized). കണ്ണൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ 268 ഗ്രാം സ്വര്‍ണവും കര്‍ണാടക സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്ന് 390 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.