Cheese; പാല്‍ക്കട്ടി ഭ്രമം കുറച്ചോളൂ, വില്ലനാണ് ഇവൻ

പലരുടെയും ഇഷ്ടവിഭവമാണ് പാല്‍ക്കട്ടി. ദിവസവും പാല്‍ക്കട്ടി ഭക്ഷണത്തിന്റെ ഭാഗമാക്കിയിരിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് അത്രനല്ല ശീലമാകില്ലെന്നാണ് ആരോഗ്യമേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ദിവസവും പാല്‍ക്കട്ടി ഉപയോഗിക്കുന്നത് മൂത്രാശയ സംബന്ധമായ കാന്‍സറിന് വഴിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ദിവസവും ഒരു ചോക്ലേറ്റ് ബാറിന്റെയത്രയും(53 ഗ്രാമിലധികം) പാല്‍ക്കട്ടി ഉപയോഗിക്കുന്നത് രോഗസാധ്യത 50ശതമാനം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മൂത്രാശയ സംബന്ധമായ കാന്‍സര്‍ ബാധിച്ച 200 പേരില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ് പാല്‍ക്കട്ടിയുടെ വില്ലത്തരം ഗവേഷകര്‍ സ്ഥിരീകരിച്ചത്. ദിവസവും 53ഗ്രാമില്‍ കുറവ് പാല്‍ക്കട്ടി ഉപയോഗിച്ചവരിലാകട്ടെ ഇത്തരം പ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പോര്‍ച്ചുഗലില്‍ നിന്നും ബല്‍ജിയം നിന്നുമുള്ള ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.
പാല്‍ക്കട്ടി ആരോഗ്യത്തിനു വലിയ ഭീഷണിയാണെന്ന കണ്ടെത്തുന്നതിനു തെരഞ്ഞെടുത്ത ആളുകളുടെ എണ്ണം പരിമിതമാണെന്നും അതിനാല്‍ത്തന്നെ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആധുനിക കാലത്തെ ഭക്ഷണപദാര്‍ത്ഥങ്ങളായ ബര്‍ഗര്‍, പിസ എന്നിവയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് പാല്‍ക്കട്ടി. വടക്കേഇന്ത്യന്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചീസിന് വലി പ്രാധാന്യമുണ്ട്. വിദേശരാജ്യങ്ങളില്‍ പലതിലും പാല്‍ക്കട്ടി വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News