ബാബുരാജന്‍ വധം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കല്ലായി കണ്ണഞ്ചേരി സ്വദേശി കണ്ണന്‍കുട്ടി മകന്‍ മാടായി വീട്ടില്‍ ബാബുരാജന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊക്കുന്ന് കുറ്റിയില്‍ത്താഴം കിഴക്കേതൊടി വീട്ടില്‍ മുരളി എന്നയാളെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജ് കെ. അനില്‍കുമാര്‍ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴകൊടുക്കുന്നതിനും വിധിച്ചു. പിഴസംഖ്യ മരണപ്പെട്ട ബാബുരാജിന്റെ ഭാര്യയ്ക്ക് നല്‍കേണ്ടതാണ്. പിഴയൊടുക്കാത്ത പക്ഷം 3 വര്‍ഷം അധിക കഠിന തടവ് അനുഭവിക്കേണ്ടതാണ്.

2019 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി മുന്‍വൈരാഗ്യം വെച്ച് മരണപ്പെട്ട ബാബുരാജിനെ കിണറിനടുത്ത് കൊണ്ടുവന്ന് തള്ളി കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കിണറ്റിലേക്ക് തള്ളിയിട്ടതില്‍ ബാബുരാജിനുണ്ടായ മാരകമായ പരുക്ക് മരണകാരണമായി. കോഴിക്കോട് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു ടി.എസ്, ഉമേഷ്.എ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്, അഡ്വക്കേറ്റ് നിതിത ചക്രവര്‍ത്തിനി എന്നിവര്‍ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News