Dr. Jo Joseph:ഡോ.ജോ ജോസഫിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് മുന്‍ സംസ്ഥാന നേതാക്കള്‍

(Thrikkakkara)തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി (Jo Joseph)ഡോ.ജോ ജോസഫിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് മുന്‍ സംസ്ഥാന നേതാക്കള്‍.യുഡി എഫ് കേരളത്തിലെ ജനങ്ങള്‍ക്ക് ബാധ്യതയാണെന്ന് ജേക്കബ് ഗ്രൂപ്പ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജി പുരുഷോത്തമന്‍.തൃക്കാക്കരയില്‍ ഭരണപക്ഷ സ്ഥാനാര്‍ഥി ജയിച്ചുവരേണ്ടത് അനിവാര്യമാണെന്നും ജേക്കബ് ഗ്രൂപ്പ് വിട്ട കെ ജി പുരുഷോത്തമന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് ലീഡറായ അനൂപ് ജേക്കബിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട സംസ്ഥാനനേതാക്കളാണ് തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന് പിന്തുണയറിയിച്ച് പ്രചാരണരംഗത്ത് സജീവമായിരിക്കുന്നത്.ജേക്കബ് ഗ്രൂപ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായിരുന്ന കെ ജി പുരുഷോത്തമന്‍,ലാലു വര്‍ഗ്ഗീസ് എന്നിവരാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കായി പ്രചാരണ രംഗത്തുള്ളത്.തൃക്കാക്കരയില്‍ ഭരണപക്ഷ സ്ഥാനാര്‍ഥി ജയിച്ചുവരേണ്ടത് അനിവാര്യമാണെന്നും ഇന്നത്തെ യുഡി എഫ് കേരളത്തിലെ ജനങ്ങള്‍ക്ക് ബാധ്യതയാണെന്നും കെ ജി പുരുഷോത്തമന്‍ പറഞ്ഞു. യു ഡി എഫിന്റെ കുത്തക മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടിയ ചരിത്രമാണ് എല്‍ ഡി എഫിനുള്ളത്.യു ഡി എഫിലെ ഘടകകക്ഷികള്‍ ദുര്‍ബലമാണെന്നും കെ ജി പുരുഷോത്തമന്‍ ചൂണ്ടിക്കാട്ടി.ജേക്കബ് ഗ്രൂപ്പ് വിട്ട സംസ്ഥാന നേതാക്കള്‍ ടി എം ജേക്കബ് പോസിറ്റീവ് ഫോറം എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് എല്‍ ഡി എഫിന്റെ പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News