Vikram; ‘വിക്രം’ എത്തുന്നു; ആവേശത്തിരയുയർത്തി കമല്‍ഹാസന്‍, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമ ലോകം ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂണ്‍ മൂന്നിന് തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ പ്രമോ വീഡിയ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. വിക്രം ആദ്യഭാഗത്തിലെ താരങ്ങള്‍ അണിനിരക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

‘വിക്രം’, സോഷ്യല്‍ മീഡിയയില്‍ ഇ പേര് ഇപ്പോള്‍ സൃഷ്ടിക്കുന്ന ഓളം ചെറുതല്ല. തെന്നിന്ത്യന്‍ സിനിമ ലോകം ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂണ്‍ മൂന്നിന് തീയേറ്ററുകളില്‍ എത്തുകയാണ്. കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നീ താരങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രമോ വീഡിയ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. വിക്രം ആദ്യഭാഗത്തിലെ താരങ്ങള്‍ അണിനിരക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

തെന്നിന്ത്യയിലെ നാല് ഭാഷകളില്‍ നിന്നുള്ള താരങ്ങളും പ്രമോയില്‍ എത്തുന്നുണ്ട്. ജയറാമിനെ കാണിക്കുന്ന രംഗങ്ങള്‍ മലയാളികളിലും ആവേശമാകുകയാണ്. തമിഴില്‍ നിന്ന് യുഗി സേതുവും, തെലുങ്കില്‍ നിന്ന് ശ്രീമാനും, കന്നഡയില്‍ നിന്ന് രമേശ് അരവിന്ദുമാണ് എത്തുന്നത്. ഇവര്‍ തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് പ്രമോ അവതരിപ്പിക്കുന്നത്. റാമിനെക്കുറിച്ചുള്ള പത്രവാര്‍ത്ത അറിയുന്ന സുഹൃത്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവെക്കുകയും തങ്ങളുടെ സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ അവസാനം കമല്‍ ഹാസനും എത്തുന്നു. അവസാന രംഗങ്ങളിലേക്ക് എത്തുമ്പോള്‍ വലിയ ആകാംക്ഷയാണ് പ്രമോയില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.

എന്നാൽ വിക്രമില്‍ നടന്‍ സൂര്യയും എത്തും എന്ന വാര്‍ത്തയെക്കുറിച്ച് ഇപ്പോഴും ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നല്‍ സിനിമയുടെ അവസാന നിമിഷത്തില്‍ സൂര്യ എത്തുമെന്നും ആ എന്‍ട്രിയാണ് ചിത്രത്തെ മൂന്നാം ഭാഗത്തിലേക്ക് നയിക്കുന്നതെന്നുമാണ് കമല്‍ഹാസന്‍ പറഞ്ഞിരുന്നത്. സൂര്യയുടെ എന്‍ട്രിക്കായി മൂന്നാം ഭാഗം വരെ കാത്തിരിക്കേണ്ടി വരുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News