രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍|Punjab Government

രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബില്‍ കോണ്‍ഗ്രസിനെ പുറത്താക്കി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്ന ശേഷം മൂന്നാമത്തെ തവണയാണ് രാഷ്ട്രീയ നേതാക്കളുടേതടക്കം സുരക്ഷ അകമ്പടി പിന്‍വലിക്കുന്നത്. രാഷ്ട്രീയ-മത നേതാക്കള്‍, റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സുരക്ഷയാണ് ഭഗവന്ത് മന്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.

പ്രമുഖരുടെ ജീവന് മേലുള്ള ഭീഷണിയില്‍ സുരക്ഷാ ഏജന്‍സികള്‍ അവലോകനം നടത്തിയ ശേഷമാണ് അകമ്പടി പൊലീസുകാരെ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടത്. സുരക്ഷ ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ മടങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നേരത്തെ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 184 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News