Health; ഇനി ജിമ്മിൽ പോകണ്ട; വീട്ടില്‍ ഇരുന്നും ഇനി വ്യായാമം ശീലമാക്കാം

പലര്‍ക്കും എന്നും ജിമ്മില്‍പോയി വ്യായാമം ചെയ്യുവാന്‍ മടിയാണ്. എന്നാല്‍ വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ വളരെ സിംപിളായി ചെയ്യാവുന്ന നിരവധി വ്യായാമങ്ങളുണ്ട്.

എന്നും വ്യായാമം ചെയ്യുന്നതിലൂടെ നമ്മളുടെ ബോഡിയില്‍ പലമാറ്റങ്ങളും സംഭവിക്കാറുണ്ട്. ദിവസേന ഒരു അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം എന്നാണ് പൊതുവേ പറയാറുള്ളത്. ഇത്തരത്തില്‍ വ്യായാമം ചെയ്യുന്നതിലൂടെ നമ്മളുടെ സ്‌കിന്നിനും ആരോഗ്യത്തിനും നല്ല ഉറക്കത്തിനും വരെ സഹായകമാകുന്നുണ്ട്. ജിമ്മില്‍ പോകാതെ തന്നെ വീട്ടില്‍ ചെയ്യാവുന്ന വളരെ എളുപ്പത്തിലുള്ള വ്യായാമങ്ങള്‍ വരെയുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നത് നമ്മളെ പല രോഗങ്ങളില്‍ നിന്നും രക്ഷിക്കും. വ്യായാമത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

1.ഭാരം കൂട്ടാനും കുറയ്ക്കുവാനും സഹായിക്കുന്നു

കൃത്യമായി ഒരു ട്രെയ്‌നറുടെ സഹായത്തോടെ നമ്മള്‍ വ്യായാമം ചെയ്യുവാന്‍ ശീലിച്ചാല്‍ അമിത വണ്ണം കുറയ്ക്കുന്നതിനും അതോടൊപ്പംതന്നെ തടികൂട്ടുവാനും മസില്‍സ് സ്‌ട്രോങ്ങ് ആക്കുവാനും സഹായിക്കും. ശരീരത്തിലെത്തുന്ന അമിത കാലറീസ് കുറയ്ച്ചും ഒപ്പം കൃത്യമായ ആരോഗ്യകരമായ ഡയറ്റും ഫോളോ ചെയ്യുന്നതിലൂടെയാണ് തടികുറയ്ക്കുവാന്‍ സഹായിക്കുന്നത്. അതേപോലെ നല്ല പ്രോട്ടീന്‍ റിച്ചായ ഭക്ഷണവും ഒപ്പു വ്യായാമവും ചേര്‍ന്നാല്‍ നല്ല ഭംഗിയുള്ള തടി ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കും.

2. എനര്‍ജികൂട്ടുവാന്‍ സഹായിക്കും

ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ മസില്‍സ് കൂടുതല്‍ സ്‌ട്രോങ്ങ് ആവുകയും കൂടാതെ നല്ലരീതിയില്‍ ഓക്‌സിജന്‍ ശരീരത്തിലേയ്ക്ക് എത്തുകയും ചെയ്യും ഇത്തരത്തില്‍ ഓക്‌സിജന്റെ അളവ് കൂടുമ്പോള്‍ നമുക്ക് കൂടുതല്‍ എനര്‍ജി കിട്ടുന്നതിനും എല്ലാ കാര്യവും വളരെ സ്മാര്‍ട്ടായി ചെയ്യുവാനും സാധിക്കും. ഇത്തരത്തില്‍ എനര്‍ജി കിട്ടുന്നതിലൂടെ രാവിലെ ഉറങ്ങിത്തൂങ്ങിയിരിക്കുന്ന അവസ്ഥ മാറ്റുവാനും എല്ലാകാര്യത്തിലും നല്ല ശ്രദ്ധലഭിക്കുവാനും സഹായിക്കും.

3. ലൈംഗിക ഉത്തേജനത്തിന്

ദിവസേന വ്യായാമം ചെയ്ത് ബോഡി മനോഹരമാക്കി കൊണ്ടുനടക്കുകയും ഇതിലൂടെ കൂടുതല്‍ ആരോഗ്യവും ഊര്‍ജവും ലഭിക്കുന്നതോടെ നിങ്ങളിലെ ആത്മവിശ്വാസവും കൂട്ടുവാന്‍ സഹായിക്കുന്നു ഇത്തരത്തില്‍ ആത്മവിശ്വാസം കൂടുന്നത് നിങ്ങളിലെ സെക്‌സ് അബിലിറ്റി കൂട്ടുന്നതിനും സഹായകമാണ്. ശാരീരികമായ ബുദ്ധിമുട്ടുകളെല്ലാം ഇല്ലാതാകുന്നതോടെ ജീവിതത്തിനുതന്നെ പുത്തന്‍ അനുഭൂതി ലഭിക്കുന്നതിന് വ്യായാമം സഹായിക്കും.

4. നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു

നിങ്ങള്‍ക്ക് ഉറക്കം ലഭിക്കാത്ത പ്രശ്‌നമുണ്ടോ? എങ്കില്‍ ദിവസേന വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. ഇത്തരത്തില്‍ വ്യായാമം ചെയ്യുന്നതിലൂടെ പെട്ടെന്നുതന്നെ ഉറക്കം വരുന്നതിനും നല്ല ഗാഢ നിദ്രലഭിക്കുന്നതിനും വ്യായാമം സഹായിക്കും. ഉറങ്ങുവാന്‍ പോകുന്നതിന് തൊട്ടുമുന്‍പ് ഒരിക്കലും വ്യായാമം ചെയ്യരുത് രാവിലെയോ വൈകീേേട്ടാ വ്യായാമം ചെയ്യുന്നത് നല്ലതാണ്.

5.ഹോര്‍മോണ്‍ ഫംഗ്ഷന്‍ റെഗുലറാക്കുന്നു

ശരീരത്തിലെ ഹോര്‍മോണുകളുടെ വ്യതിയാനം മൂലം പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ പലരും അനുഭവിക്കാറുണ്ട്. തൈറോയ്ഡ് പിസിഒഡി എന്നിവയെല്ലാം ഇത്തരം ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ്. എന്നാല്‍, സ്ഥിരമായി വ്യായാമെ ചെയ്യുന്നവരില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ നോര്‍മലാവുകയും ഇതിലൂടെ താളെ തെറ്റിയുള്ള പിരീഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാവുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News