Thrikkakkara:തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ചൂടിനിടെ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ആതിഥേയത്വത്തിന് നന്ദിപറഞ്ഞ് ചിത്രങ്ങള്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ് എം പി

(Thrikkakkara)തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിന്റെ തിരക്കിനിടെ (Actor Mammootty)നടന്‍ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഇത് സംബന്ധിച്ച ചിത്രങ്ങള്‍ ജോണ്‍ ബ്രിട്ടാസ് എം.പി തന്റെ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ‘ആതിഥേയത്വത്തിന് നന്ദി മമ്മൂക്ക… ദുല്‍ഖറിനും,’ എന്ന് പറഞ്ഞാണ് ബ്രിട്ടാസ് എം പി മുഖ്യമന്ത്രിക്കൊപ്പം മമ്മൂട്ടിയും ദുല്‍ഖറും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. നിര്‍മാതാക്കളായ ജോര്‍ജും ആന്റോ ജോസഫും ചിത്രത്തില്‍ ഉണ്ടായിരുന്നു.

തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന എളംകുളം. മമ്മൂട്ടി ഇവിടുത്തെ വോട്ടറാണ്. തെരഞ്ഞെടുപ്പ് കാലമായാല്‍ നടന്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ എളംകുളത്തെ വീട്ടില്‍ നേതാക്കളെത്തിയിരിക്കുമെന്നത് ഉറപ്പുള്ള കാര്യമാണ്.  മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ജോണ്‍ ബ്രിട്ടാസും എം പിയും(John Brittas MP) ഉണ്ടായിരുന്നു. സന്ദര്‍ശന വേളയില്‍ ദുല്‍ഖര്‍ സല്‍മാനും നിര്‍മാതാവ് ആന്റോ ജോസഫും വീട്ടില്‍ ഉണ്ടായിരുന്നു. സന്ദര്‍ശനത്തിന്റെ ചിത്രം ജോണ്‍ ബ്രിട്ടാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ‘ആതിഥേയത്വത്തിന് നന്ദി മമ്മുക്ക … ദുല്‍ഖറിനും ..’ എന്നായിരുന്നു ചിത്രത്തിനൊപ്പം ജോണ്‍ ബ്രിട്ടാസ് എം പി കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News