Gujarat: തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു തുടക്കമായി

തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു തുടക്കമായി. പാട്ടിദര്‍ സമുദായത്തിനു ഒപ്പമാണെന്നും കര്‍ഷക ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും നരേന്ദ്രമോദി. ഗാന്ധിജി സ്വപനം കണ്ട ഇന്ത്യയെ യാഥാര്‍ത്ഥ്യമാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പട്ടേല്‍ സമുദായത്തിന് കരുത്തുള്ള മേഖലയില്‍ മോദി വമ്പന്‍ റാലി നടത്തിയത്. ഗാന്ധിജിയും സര്‍ദാര്‍ വല്ലഭായി പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പെ ടുക്കാന്‍ എട്ട് വര്‍ഷവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനമായിരുന്നു ഗാന്ധിജി സ്വപ്നം കണ്ടത് . ബിജെപി കഴിഞ്ഞ എട്ട് വര്‍ഷവും അവര്‍ സ്വപ്നം കണ്ട ഇന്ത്യയിലേക്ക് എത്തിച്ചേരാണ് ശ്രമിച്ചതെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.

പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്തും പാവപ്പെട്ടവര്‍ക്ക് സൗജന്യ സിലിണ്ടറും വാക്‌സിനുകളും നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു . രാജ്‌കോട്ടിലെ പട്ടേല്‍ സേവാ സമാജ് നിര്‍മ്മിച്ച മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി വൈകീട്ട് ഗാന്ധിനഗറിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി 175 കോടി ചെലവില്‍ നിര്‍മിച്ച നാനോ യൂറിയ പ്ലാന്റും ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here