സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത് പൊതുവിതരണ രംഗത്തെ ഇടപെടലെന്ന് മന്ത്രി ജി ആര്‍ അനില്‍|G R Anil

സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത് പൊതുവിതരണ രംഗത്തെ ഇടപെടലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍(G R Anil). കേരളത്തെ വന്‍വിലക്കയറ്റം ബാധിച്ചിട്ടില്ലെന്നും ചുരുക്കം ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിതരണ രംഗത്തെ ഇടപെടലാണ് വിലക്കയറ്റം പിടിച്ച് നിര്‍ത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ 500 ഓളം മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റമില്ല. കേരളത്തില്‍ വിലക്കയറ്റമുണ്ടാക്കുന്നത് കാലാവസ്ഥാ വ്യതിയാനം അയല്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ്.

സംസ്ഥാനത്തെ വന്‍വിലക്കയറ്റം ബാധിച്ചിട്ടില്ല. സംസ്ഥാനത്ത് ചുരുക്കം ചില ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയിട്ടുള്ളത്. റേഷന്‍ കടകള്‍ വഴി ജയ അരി വിതരണത്തിനെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എഫ്‌സിഐ ഗോഡൗണുകളില്‍ അരി എത്തിയിട്ടുണ്ട്, 60 ശതമാനം റേഷന്‍ കടകളിലും അരി വിതരണത്തിന് എത്തും. അയല്‍ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി, പ്രോസസിങ് ചാര്‍ജ് എന്നിവയും തിരിച്ചടിയായെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News