Indigo Airlines: ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 5 ലക്ഷം രൂപ പിഴ

ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി യറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിനു പിഴ ചുമത്തിയത്. ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സ്റ്റാഫ് നിരുത്തരവാദപരമായിട്ടാണ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഡിജിസിഎ അറിയിച്ചു.

‘സാഹചര്യം അനുതാപത്തോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ കുട്ടി ശാന്തനാകുമായിരുന്നു. എയര്‍ലൈന്‍ ജീവനക്കാര്‍ അവസരത്തിനൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടു. യാത്രാനുമതി നിഷേധിച്ചത് ഒഴിവാക്കാമായിരുന്ന സംഭവമാണ്. എയര്‍ലൈന്‍സിന് 5 ലക്ഷം രൂപ പിഴ ചുമത്തി’- ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.

റാഞ്ചി വിമാനത്താവളത്തില്‍ മെയ് ഏഴിനാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചത്. കുട്ടിയെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നുന്നെന്നും അതിനാല്‍ വിമാനയാത്ര അനുവദിക്കാനാകില്ലെന്നും മറ്റു യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നുമായിരുന്നു ഇന്‍ഡിഗോയുടെ നിലപാട്. ഇന്‍ഡിഗോ മാനേജര്‍ ആക്രോശിച്ചെന്ന് കുടുംബം ആരോപിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെയാണ് വ്യോമയാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ടത്.

എയര്‍ലൈന്‍സ് ജീവനക്കാരില്‍ നിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും വിമാന കമ്പനിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും വ്യക്തിപരമായിത്തന്നെ വിഷയത്തില്‍ ഇടപെടുമെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഡി.ജി.സി.എ അന്വേഷണം നടത്തി ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News