ഒറ്റക്കാലില്‍ ചാടി ചാടി സ്‌കൂളിലേയ്ക്ക്; സോഷ്യല്‍ മീഡിയയുടെ പിന്തുണയില്‍ സീമയ്ക്ക് ലഭിച്ചത് സര്‍ക്കാര്‍ വക സൈക്കിളും കൃത്രിമ കാലും|Social Media

ഒറ്റക്കാലില്‍ താങ്ങി സ്‌കൂളിലേയ്ക്ക് പോയിരുന്ന ബീഹാര്‍ വിദ്യാര്‍ഥിനിയായ സീമയ്ക്ക് സോഷ്യല്‍ മീഡിയയുടെ പിന്തുണയില്‍ ലഭിച്ചത് കൃത്രിമ കാലും മൂച്ചക്ര സൈക്കിളും. ബീഹാറിലാണ് ഈ പത്ത് വയസുകാരിയുടെ നാട്. സോഷ്യല്‍ മീഡിയയില്‍ സീമയുടെ വീഡിയോ വൈറലായതിന് പിന്നാലെ ബീഹാര്‍ സര്‍ക്കാരിന്റെ സഹായം നേരിട്ട് ലഭിക്കുകയായിരുന്നു.

ബീഹാറിലെ ജാമുവ ജില്ലയിലാണ് സീമയുടെ താമസം. രണ്ട് വര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ സീമയുടെ ഒരു കാല്‍ നഷ്ടപ്പെടുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് കാല്‍ നഷ്ടപ്പെട്ടുവെങ്കിലും പഠിക്കാനുള്ള അതിയായ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കിലോമീറ്ററോളം ദിവസവും ഒറ്റക്കാലില്‍ താങ്ങി സ്‌കൂളിലെത്തുകയായിരുന്നു സീമ. സ്‌കൂളിലേയ്ക്ക് ചാടിച്ചാടി പോകുന്ന വിദ്യാര്‍ഥിനിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായിരുന്നു.

സീമയുടെ ഈ ദൃശ്യങ്ങള്‍ ബീഹാര്‍ കെട്ടിട നിര്‍മാണ വകുപ്പ് മന്ത്രി ഡോ. അശോക് ചൗധരിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പ്രതിബന്ധങ്ങള്‍ അതിജീവിക്കാന്‍ തന്റെ സംസ്ഥാനത്തെ കുട്ടികള്‍ ആഗ്രഹിക്കുന്നുവെന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സീമയ്ക്ക് ആവശ്യമായ സഹായങ്ങള്‍ അവിടേക്കെ് എത്തിക്കഴിഞ്ഞെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ടാഗ് ചെയ്ത് അശോക് ചൗദരി ട്വിറ്ററില്‍ കുറിച്ചു. സീമയുടെ വാര്‍ത്ത കണ്ടതോടെ ജാമുവ ജില്ല ഭരണാധികാരികള്‍ സീമയ്ക്ക് മൂന്ന് ചക്രങ്ങളുള്ള സൈക്കിള്‍ സമ്മാനമായി നല്‍കി. സീമയ്ക്ക് കൃത്രിമ കാല്‍ നല്‍കിയത് ബീഹാര്‍ വിദ്യാഭ്യാസ വകുപ്പാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here