Vamanan; ഹൊറർ സൈക്കോ ത്രില്ലറുമായി ‘വാമനന്‍’ ടീസര്‍ പുറത്ത്; വീണ്ടും ഞെട്ടിക്കാൻ ഇന്ദ്രൻസ്

നവാഗതനായ രതീഷ് രഘുനന്ദന്റെ ഉടലിന് ശേഷം മലയാള സിനിമയിലെ നാച്ച്യുറൽ അഭിനേതാവ് ഇന്ദ്രൻസിനെ നായകനാക്കി നവാഗതനായ എ ബി ബിനിൽ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “വാമനൻ” ന്റെ ഫസ്റ്റ് ലുക്ക് ടീസർ റിലീസായി.

കാട് കയറി കിടക്കുന്ന ഒരു പഴയ പള്ളിയിലേക്ക് വരുന്ന ഇന്ദ്രന്‍സിനെയാണ് ടീസറിൽ കാണിക്കുന്നത്. അച്ഛാ എന്ന വിളിയും പിന്നാലെ ഭയപ്പെടുത്തുന്ന വിഷ്വല്‍സും ഉൾപ്പെടുത്തിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.മൂവി ഗാങ്ങിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവന കഥയാണ് വാമനന്‍ പറയുന്നത്. അരുണ്‍ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.

മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്,അരുൺ,നിർമ്മൽ പാലാഴി, ബാസ്റ്റ്യൻ,ബിനോജ്,ജെറി,മനു ഭാഗവത്, ആദിത്യ സോണി,സീമ ജി നായർ,ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.അശോകൻ കറുമത്തിൽ,സുമ മേനോൻ,ലൈൻ പ്രൊഡ്യൂസർ-രജിത സുശാന്ത്. അരുൺ ശിവ ഛായഗ്രഹണം നിർവ്വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News