Refugee; ഭക്ഷണമോ വെള്ളമോ കിട്ടാൻ ബുദ്ധിമുട്ട്; സെപ്പറേഷ്യയിൽ അഭയാർത്ഥി പ്രവാഹം രണ്ടര മില്യൺ, ഡോ എസ് എസ് സന്തോഷ് കുമാർ

റഷ്യ- യുക്രൈൻ യുദ്ധം പിന്നിട്ടിട്ട് ഇപ്പോൾ നാല് മാസം പൂർത്തിയാവുകയാണ്. വീണ്ടും റഷ്യ യുദ്ധം കടുപ്പിക്കുന്നു എന്ന വാർത്ത നിലനിൽക്കുമ്പോൾ യുദ്ധവാർത്തപോലെ തന്നെ അത്രയും പ്രാധാന്യമുള്ള ഒന്നാണ് അഭയാർത്ഥി പ്രവാഹവും. ചെറുപട്ടണങ്ങളെല്ലാം കീഴടക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യ ഇപ്പോൾ.

https://fb.watch/dhUE3a0-Sc/

യുക്രൈനിലെ സെപ്പറേഷ്യയിൽ യുദ്ധം ബാക്കിയാക്കിയത് ഏകദേശം രണ്ടരമില്യൺ അഭയാർത്ഥികളെയാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാർ കൈരളിന്യൂസിനോട് പറഞ്ഞു. സെപ്പറേഷ്യയിലേക്ക് റഷ്യയുടെ ആക്രമണമുണ്ടായാൽ ഇവിടെ കഴിയുന്ന രണ്ടരമില്യനോളം വരുന്ന ആളുകൾ ഇനി എങ്ങോട്ട് പോകുമെന്നുള്ളത് ഏറ്റവും വലിയ പ്രശ്നമായി നിലനിൽക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു കൂട്ടപലായനം അല്ലെങ്കിൽ ഒരു ആക്രമണം ഈ പ്രദേശത്തുണ്ടായാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതേസമയം, ഈ അഭയാർത്ഥികൾക്കായുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകളും മരുന്നുകൾ എത്തിക്കാനുള്ള സംവിധാനങ്ങളും പരുക്കേറ്റവർക്കായുള്ള ചികിത്സയ്ക്കുള്ള സംവിധാനങ്ങളും ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel