
വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന് പരാതി;സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). വിളപ്പില്‍ശാല ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ടെക്സ്റ്റ് ബുക്ക് ഫീ, ഫീ, പി ടി എ ഫണ്ട്, വിദ്യാലയ വികസനസമിതിയ്ക്കുള്ള ഫണ്ട് തുടങ്ങിയവക്കായി ഫീസ് വാങ്ങിയെന്നാണ് പരാതി.
ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയത്. സ്‌കൂളുകളില്‍ അനധികൃതമായി ഫീസ് വാങ്ങാന്‍ പാടില്ലെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here