Vijay Hari: കോണ്‍ഗ്രസ് വിട്ട് തൃശൂര്‍ ഡിസിസി ജന: സെക്രട്ടറി വിജയ് ഹരി

തൃശൂര്‍ ഡിസിസി ജന: സെക്രട്ടറി വിജയ് ഹരി(Vijay Hari) കോണ്‍ഗ്രസ്(Congress) വിട്ടു. സിപിഐഎമ്മുമായി(CPIM) യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് വിജയ് ഹരി പറഞ്ഞു. കെ റെയില്‍ പദ്ധതിയെ അഭിനന്ദിക്കുന്നെന്നും ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് സമരം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും വികസനത്തിന് തൃക്കാക്കരയില്‍ വോട്ട് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021ല്‍ മണലൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു വിജയ് ഹരി. കാക്കനാട് LDF വേദിയില്‍ കോടിയേരി വിജയ് ഹരിയെ ഹാരമണിയിച്ച് സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News