Fifty Fifty Lottery: ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി; ആദ്യ നറുക്കെടുപ്പ് നാളെ

ലോട്ടറി വകുപ്പ് പുതുതായി പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ(Fifty Fifty Lottery) ആദ്യ നറുക്കെടുപ്പ് നാളെ (ഞായര്‍ ) ഗോര്‍ഖി ഭവനില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍(K N Balagopal) നിര്‍വഹിക്കും .ഉച്ചയ്ക്ക് 3 ണിക്കാണ് നറുക്കെടുപ്പ് .ഒരു കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അവസാന നാലക്കത്തിന് ആകെ 23 നമ്പറുകള്‍ക്ക് 5000 രൂപ വീതം നല്‍കുന്നുവെന്ന പ്രത്യേകതയുമുണ്ട് .ഈ മാസം 16 ന് പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ആകെ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളില്‍ 59,25,700 ടിക്കറ്റുകള്‍ വിറ്റുപോയി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News