Roti; വെറൈറ്റി ബ്രേക്ക്ഫാസ്റ്റിന് മുളപ്പിച്ച ചെറുപയർ കൊണ്ട് റൊട്ടി ആയാലോ

പതിവ് ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾക്ക് പകരം ഒരല്പം വ്യത്യസ്തമായ ഒന്ന് പരീക്ഷിച്ചാലോ? ചെറുപയർ മുളപ്പിച്ചത് തയ്യാറാക്കിയാൽ തികച്ചും ആരോഗ്യകരമായ ഈ വിഭവം തയ്യറാക്കാൻ പിന്നെ വളരെ സിംപിളാണ്. മുളപ്പിച്ച ചെറുപയറും ഗോതമ്പ് പൊടിയും എല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ റൊട്ടി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചമ്മന്തിയോടൊപ്പം കഴിക്കാം.

പ്രധാന ചേരുവ

1 കപ്പ് ചെറുപയർ പരിപ്പ് പൊടിച്ചത്

പ്രധാന വിഭാവങ്ങൾക്കായി
2 ടേബിൾസ്പൂൺ ഗോതമ്പ് മാവ്
ആവശ്യത്തിന് ജീരകം
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് ഇഞ്ചി
ആവശ്യത്തിന് പച്ച മുളക്
ആവശ്യത്തിന് മല്ലിയില
1/2 കപ്പ് തേങ്ങ ചിരകിയത്

തയാറാക്കുന്ന വിധം;

Step 1:
മുളപ്പിച്ച ചെറുപയർ മിക്സിയുടെ ഒരു ജാറിലേയ്ക്ക് എടുക്കുക. ഇതിലേയ്ക്ക് പച്ച മുളക്, ഇഞ്ചി എന്നിവ കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക.

Step 2:
ചെറുപയർ അരച്ചത് ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി, മല്ലിയില, തേങ്ങാ ചിരകിയത്, ജീരകം, ഉപ്പ് എന്നിവ കൂടെ ചേർക്കുക.

Step 3:
എല്ലാം കൂടെ നന്നായി ചേർത്ത് ഇളക്കുക. കുറച്ച് വെള്ളം ചേർത്തിളക്കുക. അട ചുട്ടെടുക്കാനുള്ള പരുവത്തിലാക്കി എടുക്കണം. വെള്ളം ഒഴിച്ച് മാവ് ഒരുപാട് ലൂസ് ആക്കരുത്.

Step 4:
ഇനി ഒരു പാൻ ചൂടാക്കി എണ്ണ തേച്ച് കൊടുത്ത ശേഷം മാവിൽ നിന്ന് അല്പമെടുത്ത് പാനിൽ വെച്ച് കൈകൾ ഉപയോഗിച്ച് പരത്തിക്കൊടുക്കുക. ഒരുപാട് കട്ടി കൂടുകയും, എന്നാൽ കുറയുകയും ചെയ്യാൻ പാടില്ല.

Step 5:
ഇടത്തരം തീയിൽ റൊട്ടി രണ്ട് വശവും പാകം ചെയ്തെടുക്കുക. ആരോഗ്യകരമായ ചെറുപയർ റൊട്ടി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel