R Bindu: ഭിന്നശേഷിക്കാര്‍ക്കുള്ള UDID കാര്‍ഡിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള  നിരക്ക് പരമാവധി 30 രൂപ: മന്ത്രി ആര്‍ ബിന്ദു

സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി നല്‍കിവരുന്ന UDID കാര്‍ഡിന് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സേവനനിരക്ക് പരമാവധി 30 രൂപയായി നിശ്ചയിച്ചതായി ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു(R Bindu). സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് പരമാവധി 30 രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്.

നിശ്ചയിച്ചതില്‍ നിന്നും കൂടുതല്‍ തുക പൊതുജനങ്ങളില്‍ നിന്നും ഈടാക്കുന്നില്ലെന്ന് ജില്ലാ പ്രോജക്റ്റ് മാനേജര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതി; സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി

വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന് പരാതി;സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). വിളപ്പില്‍ശാല ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ടെക്സ്റ്റ് ബുക്ക് ഫീ,  ഫീ, പി ടി എ ഫണ്ട്, വിദ്യാലയ വികസനസമിതിയ്ക്കുള്ള ഫണ്ട് തുടങ്ങിയവക്കായി ഫീസ് വാങ്ങിയെന്നാണ് പരാതി.

ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയത്. സ്‌കൂളുകളില്‍ അനധികൃതമായി ഫീസ് വാങ്ങാന്‍ പാടില്ലെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News