John Brittas: പുലിക്കുരുമ്പ നിവാസികളുടെ ചിരകാല സ്വപ്‌നം സാക്ഷാത്കരിച്ചു; കാനറാ ബാങ്ക് എ.ടി.എം ഉദ്ഘാടനം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപി

നടുവില്‍ ഗ്രാമ പഞ്ചായത്തിലെ പുലിക്കുരുമ്പയില്‍ കാനറാ ബാങ്ക്(canara bank) പുതുതായി സ്ഥാപിച്ച എടിഎമ്മിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.00ന് ജോണ്‍ ബ്രിട്ടാസ്(John Brittas) എം പി നിര്‍വഹിച്ചു. പുലിക്കുരുമ്പയിലെ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഉദ്ഘാടനം നടന്നത്. പുലിക്കുരുമ്പയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ, പ്രത്യേകിച്ച് പ്രായമായവരുടെയും മറ്റു ശാരീരിക അവശതകളുള്ളവരുടെയും ദീര്‍ഘകാല ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. ജോണ്‍ ബ്രിട്ടാസ് എംപി കാനറാ ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എടിഎം സ്ഥാപിക്കാന്‍ ബാങ്ക് മുന്നോട്ടു വന്നത്.
ചടങ്ങില്‍ നടുവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ അദ്ധ്യക്ഷത വഹിച്ചു.

കാനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാജേഷ് എ.യു മുഖ്യാതിഥി ആയ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനത്ത് സി എച്ച്, നടുവില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് സെബാസ്റ്റ്യന്‍ ആലിലക്കുഴിയില്‍, റെജി പടിഞ്ഞാറേ ആനിശ്ശേരി , നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിന്‍സന്റ് പല്ലാട്ട്, എഫ്.എസ്.എസ് പ്രതിനിധി ഷിജു. പി, വനിതാ ബാങ്ക് സെക്രട്ടറി സൗദാമിനി എ കെ, ഷാജി പാണക്കുഴി, വ്യാപാരി വ്യവസായി പുലിക്കുരുമ്പ യൂണിറ്റ് പ്രസിഡന്റ് തോമസ് മാമ്പുഴ , അമ്പല കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍ കോട്ടയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News