R Bindu: പുതിയ തലമുറ കോഴ്സുകള്‍ കൂടുതലായി ആരംഭിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍: മന്ത്രി ആര്‍ ബിന്ദു

ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മന്ത്രി ആര്‍ ബിന്ദു(R Bindu). ഓരോ കലാലയത്തിനും അതിന്റേതായ ജൈവികതയും ജനിതക രൂപവുമുണ്ട്. ഇതിനെ ശക്തിപ്പെടുത്തി വിദ്യാര്‍ഥി കേന്ദ്രീകൃതമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് മന്ത്രി പറഞ്ഞു. വടകര മടപ്പള്ളി ഗവ.കോളേജില്‍ നിര്‍മ്മിച്ച ലൈബ്രറി-കാന്റീന്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ രംഗത്തിന് രണ്ടാം പിണറായി സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. 1500 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയതെന്നും വിദ്യാര്‍ത്ഥികളില്‍ നൈപുണ്യ വികസനം വളര്‍ത്തിയെടുത്ത് പുതിയ തലമുറ കോഴ്സുകള്‍ കൂടുതലായി ആരംഭിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്നും മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടേയും അക്കാദമിക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കുട്ടികളെ ആത്മ വിശ്വാസത്തോടെ വളര്‍ത്തിയെടുക്കാനുള്ള മികച്ച കേന്ദ്രങ്ങളായി കലാലയങ്ങളെ മാറ്റാന്‍ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മടപ്പള്ളി ഗവ.കോളജില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കാന്റീന്‍, ലൈബ്രറി കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 4.32 കോടി രൂപ ചിലവഴില്‍ മികച്ച ലൈബ്രറി, കാന്റീന്‍ കെട്ടിടങ്ങളാണ് കോളേജില്‍ ഒരുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News