Edava Basheer: ഇടവ ബഷീറിന് വിട…

ഒരു കലാകാരൻ്റ ഏറ്റവും വലിയ ആഗ്രഹമാണ് വേദിയിൽവച്ച് അന്ത്യം സംഭവിക്കുക എന്നത്‌. ഇടവ ബഷീർ(edava basheer) എന്ന പിന്നണി ഗായകൻ അത് ചോദിച്ച് വാങ്ങിക്കുകയായിരുന്നു. ബ്ലൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ വേദിയിൽ വച്ചാണ് ഇടവബഷീർ കലാസ്വാദകരോട് വിട പറഞ്ഞത്.

ആലപ്പുഴ ബ്ലൂ ഡയമണ്ടൻ്റെ അമ്പതാമത് വാർഷിക ആഘോഷ വേളയിൽ ഈ ട്രൂപ്പിൻ സിനിമ ഗാനം ആലപിച്ച പിന്നണിഗായകരായ നിരവധിപേർ എത്തിയിരുന്നു കൂട്ടത്തിൽ ഇടവ ബഷീറും. 80 കഴിഞ്ഞ ഇടവ ബഷീറിന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ സംഘാടകർ ഗാനം ആലപിക്കാൻ അവസരം നൽകിയിരുന്നില്ല.

എന്നാൽ വേദിയിലെത്തിയ ഇടവ ബഷീർ തനിക്ക് ഒരു ഗാനം ആലപിക്കണം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയായിരുന്നു. ഇതാദ്യം സംഘാടകർ തടസ്സപ്പെടുത്തി. അദ്ദേഹത്തിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എങ്കിലും അദ്ദേഹത്തിൻറെ സമ്മർദ്ദത്തിനു മുന്നിൽ ഒടുവിൽ സംഘാടകർ വഴങ്ങുകയായിരുന്നു.

ഒരു ഡാൻസിനും രണ്ട് പാട്ടുകൾക്കും ശേഷമായിരുന്നു ഇടവ ബഷീറിൻറെ ഗാനം ആലപികേണ്ടിയിരുന്നത്. എന്നാൽ തനിക്ക് പെട്ടെന്ന് പോകണമെന്നും അതുകൊണ്ട് തൻ്റെ ഗാനം അടുത്തതായി ആലപിക്കണമെന്നും അദ്ദേഹം സംഘാടകരോട് ആവശ്യപ്പെട്ടു.

ഇതിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു ഇടവ ബഷീർ ഗാനം ആലപിക്കാൻ വേദിയിലെത്തിയത്. വളരെ മനോഹരമായ ഒരു ഹിന്ദി ഗാനം അദ്ദേഹം ആലപിക്കുന്നതിനിടയിൽ അവസാന വരികൾ പൂർത്തിയാക്കുന്നതിനു മുമ്പ് സ്റ്റേജിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാനായില്ല. ചലച്ചിത്ര പിന്നണിഗാന രംഗത്ത് നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഇടവ ബഷീർ എന്ന അനുഗ്രഹീത പിന്നണി ഗായകൻ വേദിയിൽ വച്ച് വിടപറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News