Thrikkakkara: തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

ഒരു മാസം നീണ്ട പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് തൃക്കാക്കര(Thrikkakkara)യില്‍ ഇന്ന് കൊട്ടിക്കലാശം. മുന്നണികള്‍ അവരുടെ ആവേശവും ശക്തിയും തെളിയിച്ച് മണ്ഡലത്തിലാകമാനം ഇന്ന് റോഡ് ഷോകള്‍ നടത്തും. വൈകിട്ടോടെ കൊട്ടും പാട്ടും നൃത്തവും ആരവങ്ങളുമായി തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രവര്‍ത്തകര്‍ ഉത്സവലഹരിയിലാകും.

Kerala Bye-Election: LDF Eyes 100 Mark, UDF to Defend Fortress in  Thrikkakara | NewsClick

രാവിലെ എട്ട് മണിയോടെ കാക്കനാട്ട് നിന്നാരംഭിക്കുന്ന ഡോ. ജോ ജോസഫിന്‍റെ റോഡ് ഷോ 25ഓളം കേന്ദ്രങ്ങളില്‍ ചുറ്റി ഉച്ചയ്ക്ക് 12 മണിയോടെ പാലാരിവട്ടത്ത് സമാപിക്കും. തമ്മനത്ത് നിന്നാരംഭിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്‍റെ റോഡ് ഷോ ഉച്ചയോടെ തൃക്കാക്കര സെന്‍ട്രലില്‍ അവസാനിക്കും.

Thrikkakara by-election: submission of nomination papers completed, 19  candidates in total, namesake candidate threat to Jo Joseph - KERALA -  POLITICS | Kerala Kaumudi Online

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ UDYFന്‍റെ നേതൃത്വത്തില്‍ ബൈക്ക് റാലിയും ഉണ്ടാകും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍റെ റോഡ് ഷോ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച് മാമംഗലത്ത് സമാപിക്കും.

People's doctor seeks to take over Thrikkakara's mandate for the CPM | Dr Jo  Joseph Interaction

ഉച്ചയ്ക്ക് ശേഷം മൂന്നു മുന്നണികളും വീറും വാശിയും നിറഞ്ഞ പ്രചരണങ്ങള്‍ക്ക് സമാപനം കുറിച്ച് തൃക്കാക്കരയില്‍ സംഗമിക്കുന്നതോടെ ആവേശഭരിതമായ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News