EP Jayarajan: ഭാവികേരളം സുരക്ഷിതമാക്കാൻ യുവത്വത്തിനേ കഴിയൂ; ഇ പി ജയരാജൻ

തൃക്കാക്കരയെ വികസനവഴിയിലേക്ക്‌ എത്തിക്കാന്‍ ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ(EP Jayarajan) പറഞ്ഞു. തൃക്കാക്കരയിൽ ഇടത്‌ യുവജനസംഘടനകൾ നടത്തിയ റാലി ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവികേരളം സുരക്ഷിതമാക്കാൻ യുവത്വത്തിനേ കഴിയൂ. യുഡിഎഫ് മാത്രം ജയിച്ചുവന്ന മണ്ഡലമായതിനാല്‍ തൃക്കാക്കര വികസനരംഗത്ത് പിന്നോട്ടാണ്, ഇതിനു മാറ്റംവരണം. ഡോ. ജോയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതുമുതൽ യുഡിഎഫ്‌ ആശങ്കയിലാണ്.

സ്ഥാനാർഥിക്കെതിരെ പല പ്രചാരവേലകളും സംഘടിപ്പിച്ചു. വ്യാജ പ്രചാരണങ്ങളിലൂടെ കുടുംബം നശിപ്പിക്കാൻവരെ ശ്രമിച്ചു. ഇത്തരം ദുഷ്‌പ്രചാരണങ്ങളെ ചെറുത്ത്‌ യുവത്വത്തെ, ഡോ. ജോ ജോസഫിനെ തൃക്കാക്കര ജനത വിജയിപ്പിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News