ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മരിച്ച മലപ്പുറം(Malappuram) പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സൈജലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകിട്ട് 4ന് അങ്ങാടി മുഹിയുദ്ദീൻ ജുമാഅത്ത് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഞായറാഴ്ച രാവിലെ 10 മണിയോടെ എയർഇന്ത്യ വിമാനത്തിലാണ് മൃതദേഹം എത്തുക.
11.30 മുതൽ തിരൂരങ്ങാടി യത്തീംഖാനയിലും തുടർന്ന് പരപ്പനങ്ങാടി എസ്എൻഎം ഹയർസെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് വച്ചതിനു ശേഷം 4 മണിയോടെയായിരിക്കും ഖബറടക്കം.
ഇന്നലെ പുലർച്ചയോടെയാണ് ലഡാക്കിലെ അപകടത്തിൽ മരിച്ച മലയാളി സൈനികൻ മുഹമ്മദ് ഷൈജൽ ഉൾപ്പടെയുള്ളവരുടെ മൃതദേഹം ദില്ലിയിലെ പാലം എയർബേസിൽ എത്തിച്ചത്. മൃതദേഹങ്ങൾ പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ഇവിടുത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ജന്മനാടുകളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്. മുഹമ്മദ് ഷൈജലിന്റെ ഭൗതിക ശരീരം രാത്രിയോടെ കോഴിക്കോട് എത്തുമെന്നാണ് വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.