‘പറഞ്ഞത് കുറഞ്ഞ് പോയി’; മാറ്റമില്ലാതെ പി സി ജോർജ്

മതവിദ്വേഷ പ്രസംഗ കേസില്‍ പറഞ്ഞത് കുറഞ്ഞ് പോയെന്ന് പി സി ജോർജ്(PC George). മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ചും ജോർജ് ആക്ഷേപിച്ചു. രാവിലെ 8:30 ഓടെ തൃക്കാക്കരയില്‍ എത്തിയ പി സി ജോര്‍ജ് ആദ്യം വെണ്ണലയിലെ ക്ഷേത്രത്തിലാണ് എത്തിയത്. ക്ഷേത്രം ഭാരവാഹികള്‍ പി സി ജോര്‍ജ്ജിനെ സ്വീകരിച്ചു.

PC George: ചോദ്യം ചെയ്യലിനു ഹാജരാകില്ല; പി സി ജോർജ് തൃക്കാക്കരയിലേക്ക്

വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന പൊലീസ് നിർദ്ദേശം മാനിക്കാതെ പി.സി.ജോർജ് (PC George) തൃക്കാക്കരയിൽ ബി.ജെ.പി പ്രചാരണത്തിന് തിരിച്ചു. രാവിലെ 8 ന് വെണ്ണല ക്ഷേത്രത്തിൽ ജോർജിന് സ്വീകരണം നൽകും.

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഇന്ന് 11 ന് ഹാജരാകണമെന്നായിരുന്നു പൊലീസ് നോട്ടീസ്. ഇന്ന് അസൗകര്യം ഉള്ളതിനാൽ എത്താൻ കഴിയില്ലെന്ന് ജോർജ് അറിയിക്കുകയായിരുന്നു.

പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ജാമ്യം നല്‍കുമ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഹാജരാകാനാണ് ഫോര്‍ട്ട് പൊലീസ് നിര്‍ദേശം നൽകിയത്. എത്തിയില്ലെങ്കില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമായി കണക്കാക്കാം.

കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നുമാണ് പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here