Maharashtra; മഹാരാഷ്ട്രയിലെ 60 ലക്ഷം സ്ത്രീകൾക്ക് സൗജന്യ നിരക്കിൽ സാനിറ്ററി നാപ്‌കിനുകൾ

മഹാരാഷ്ട്ര സർക്കാർ ഒരു രൂപയ്ക്ക് 10 സാനിറ്ററി നാപ്കിനുകൾ നൽകുന്ന പദ്ധതി ആരംഭിക്കുന്നു. സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി ഹസൻ മുഷ്‌രിഫ് പുറത്തിറക്കിയ ഉത്തരവ് ഓഗസ്റ്റ് 15 മുതൽ നടപ്പാക്കുകയും ഗ്രാമീണ മേഖലയിലെ 60 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും.

ബിപിഎൽ വിഭാഗത്തിലെ സ്ത്രീകൾക്കും സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) അംഗങ്ങൾക്കും ഒരു രൂപയ്ക്ക് 10 സാനിറ്ററി നാപ്കിനുകൾ നൽകുന്ന പദ്ധതിയാണ് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചത് .

ലോക ആർത്തവ ശുചിത്വ ദിനം ആചരിക്കാനാണ് തീരുമാനം.

“തീരുമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) ഗ്രാമീണ സ്ത്രീകളെ സഹായിക്കും. നിലവിൽ 19 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് 6 രൂപയ്ക്ക് ആറ് സാനിറ്ററി നാപ്കിനുകളാണ് ലഭിക്കുന്നത്. എന്നാൽ പുതിയ തീരുമാനം ബിപിഎൽ വിഭാഗത്തിലെ എല്ലാ സ്ത്രീകൾക്കും പ്രയോജനം ലഭിക്കും. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ നിർമാർജനത്തിനുള്ള ഒരു യന്ത്രം ഓരോ ഗ്രാമത്തിലും സ്ഥാപിക്കും,” മുഷ്‌രിഫ് പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന് പ്രതിവർഷം 200 കോടി രൂപ ചെലവ് വരുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News