ആലപ്പുഴയിലെ മതവിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കി

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കി. ചൈൽഡ് ലൈൻ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയെ കൗൺസിലിംഗ്.

ആവശ്യമെങ്കിൽ തുടർ കൗൺസിലിംഗ് നൽകുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നത് പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറഞ്ഞിരുന്നത്.

അതേസമയം ആലപ്പുഴ(Alappuzha) വിദ്വേഷ മുദ്രാവാക്യക്കേസില്‍ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഭാരവാഹിയെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങൾ ആണ് കസ്റ്റഡിയിലായത്.

വിദ്വേഷ മുദ്രാവാക്യമുയര്‍ന്ന ജന മഹാസമ്മേളനം ചെയർമാനായിരുന്നു യഹ്യ തങ്ങള്‍. ഇയാളെ കൊണ്ടു പോകുമ്പോൾ പൊലീസ് ജീപ്പ് തടയാനും ശ്രമമുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here