Ladakh; ലഡാക്കിലെ സൈനിക വാഹനാപകടം; മുഹമ്മദ് സൈജലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ലഡാക്കിലുണ്ടായ സൈനിക വാഹനാപകടത്തിൽ മരിച്ച സൈനികൻ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സൈജലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വിവിധയിടങ്ങളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് 4ന് അങ്ങാടി മുഹിയുദ്ദീൻ ജുമാഅത്ത് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം.

സൈജലിന്റെ മൃതദേഹം വഹിച്ച് ദില്ലിയിൽ നിന്നുള്ള സൈനികസംഘം രാവിലെ 10.10നാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിലെത്തിയത് . സർക്കാർ അധികൃതർ , ജനപ്രതിനിധികൾ, ജവാൻമാർ തുടങ്ങിയവർ ഏറ്റുവാങ്ങിയ മൃതദേഹം തുടർന്ന് പൊതുദർശനത്തിനായി കൊണ്ടുപോയി. വിലാപയാത്രയിൽ നിരവധി പേർ പങ്കെടുത്തു. തിരൂരങ്ങാടി യതീം ഖാനയിലും സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനമുണ്ട്.

വെള്ളിയാഴ്ച്ച രാവിലെ 9 മണിയോടെയാണ് ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് സൈജൽ ഉൾപ്പെടെ 7 ജവാന്മാർ മരിച്ചത്. ഗുജറാത്ത് സൈനിക പോയന്റിൽ ഹവിൽദാറായ സൈജൽ അടുത്ത വർഷം സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ദാരുണാന്ത്യം.
21 വർഷമായി രാജ്യസേവനം നടത്തിയ 41കാരൻ സാമൂഹിക സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്നു .ഇന്ന് വൈകിട്ട് 4ന് അങ്ങാടി മുഹിയുദ്ദീൻ ജുമാഅത്ത് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News