
മധ്യപ്രദേശിലെ(Madhyapradesh) മണ്ഡല ജില്ലയില്‍ പാനീപൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഒരേ കടയില്‍ നിന്ന് പാനീപൂരി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് സിംഗാര്‍പൂരിലെ ഷോപ്പില്‍ നിന്നാണ് കുട്ടികള്‍ പാനീപുരി കഴിച്ചത്.
പാനീപൂരി സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പാനീപൂരിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന വാദം കടയുടമ നിഷേധിച്ചു.ശനിയാഴ്ച 7.30യോടെയാണ് കുട്ടികള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്.
ഛര്‍ദിയും വയറുവേദനയുമാണ് ഇവരെ ആശുപത്രി പ്രവേശിപ്പിച്ചതെന്ന് ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. കെ ആര്‍ ശാക്യ പിടിഐയോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here