VD Satheesan: അശ്ലീല വീഡിയോ പ്രചാരണത്തിൽ മലക്കം മറിഞ്ഞ് വി ഡി സതീശൻ

അശ്ലീല വീഡിയോ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍(VD Satheesan). അത്തരമൊരു വീഡിയോ കിട്ടിയാല്‍ ആരും ഷെയര്‍ ചെയ്യുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് വി ഡി സതീശന്റെ അവകാശവാദം.

എന്നാല്‍, വീഡിയോ കിട്ടിയാല്‍ ആരാണ് ഷെയര്‍ ചെയ്യാത്തതെന്ന സതീശന്‍റെ പ്രസ്താവനയും ചര്‍ച്ചയാവുകയാണ്. എന്നാല്‍, വ്യാജവിഡിയോ ആരോപണങ്ങളെ കുറിച്ചുള്ള തുടർചോദ്യങ്ങളില്‍ ക്ഷുഭിതനായി സതീശൻ ഇറങ്ങിപ്പോയി.

Thrikkakkara: തൃക്കാക്കരയിൽ LDF വിജയം ഉറപ്പ്; വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട് കോൺഗ്രസ് അവസാനിപ്പിക്കണം: കോടിയേരി

വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട് കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് സിപിഐഎം(cpim) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

വിവാദങ്ങൾ സൃഷ്ടിച്ച് പ്രചാരണം നടത്തിയവരെ ജനം തള്ളുമെന്നും തൃക്കാക്കരയിൽ എൽഡിഎഫ് വിജയം ഉറപ്പെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ഡോ. ജോ ജോസഫിനെ ജനങ്ങൾ ഏറ്റെടുത്തു. സ്ഥാനാർത്ഥിയെ അപമാനിക്കാൻ ശ്രമിച്ചവർക്ക് ജനം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News