Kattakada; കാട്ടാക്കടയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; പ്രതിക്കായി പൊലീസ് തിരിച്ചില്‍ ആരംഭിച്ചു

തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച. വീട്ടമ്മയുടെ കമ്മല്‍ മോഷ്ടാക്കള്‍ കവര്‍ന്നു. മോഷ്ടാവ് എത്തിയത് ബെക്കില്‍ മുഖം മൂടി ധരിച്ച്.കമ്മല്‍ സ്വര്‍ണമല്ലെന്ന് പൊലീസ്. പ്രതിക്കായി പൊലീസ് തിരിച്ചില്‍ ആരംഭിച്ചു.

രാവിലെ എഴ് മണിയോടെ കാട്ടാക്കട മുതിയാവിള കളിയകോടില്‍ ആണ് സംഭവം. ഒരു ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ്വീട്ടിനത്ത് കടന്ന് വീട്ടമ്മയെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയായിരുന്നു. വീട്ടമ്മ കുമാരിയുടെ കാതില്‍ കിടന്ന കമ്മല്‍ ഇവര്‍ ഭീഷണിപ്പെടുത്തി ഊരി വാങ്ങി. ഈ സമയം മകള്‍ ജ്യോതിയും മരുമകന്‍ രതീഷും പള്ളിയില്‍ ആയിരുന്നു.

മോഷ്ടാവ് വീട്ടിലെ അലമാരയും തുറന്ന് പരിശോധിച്ചശേഷമാണ് കടന്നുകളഞ്ഞത്. പ്രദേശത്തെ ചില കഞ്ചാവ് സംഘങ്ങള്‍ ആണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാട്ടാക്കട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here