ചോറിനൊപ്പം തേങ്ങാ വറുത്തു ചേര്‍ത്ത കല്ലുമ്മക്കായ ഫ്രൈ

ചോറിനൊപ്പം ഈ സ്‌പെഷല്‍ തേങ്ങാ വറുത്തു ചേര്‍ത്ത കല്ലുമ്മക്കായ ഫ്രൈ(Kallummakkaya fry) ഉണ്ടെങ്കില്‍ സംഗതി ഉഷാറായി. കല്ലുമ്മക്കായയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. സ്വാദ് മാത്രമല്ല, ധാരാളം കാത്സ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്. വളരെ രുചികരമായ, തേങ്ങ ചേര്‍ത്ത സ്‌പെഷല്‍ കല്ലുമ്മക്കായ ഫ്രൈ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകള്‍

1. കിലോ കല്ലുമ്മക്കായ നന്നായി കഴുകി അതിന്റെ പുറത്തുള്ള അഴുക്ക് എല്ലാം കളഞ്ഞ് 5-10 മിനിറ്റ് നന്നായിആവിയില്‍ വേവിച്ച് എടുക്കണം. തണുത്തതിനു ശേഷം വൃത്തിയാക്കി ഇറച്ചി എടുക്കുക.
2. ഉണക്കമുളക് – 4-5 എണ്ണം
പെരുംജീരകം – 1/2 ടേബിള്‍ സ്പൂണ്‍
തക്കോലം – 1
ഈ മസാലകള്‍ നന്നായി പൊടിച്ചെടുക്കാം.

3. ചെറിയ ഉള്ളി – 1/4 കപ്പ്
ഇഞ്ചി – 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍
(ഇവ ഒന്നു ചതച്ചു എടുക്കുക)

4. മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
കാശ്മീരി മുളക്‌പൊടി – 1/2 ടേബിള്‍ സ്പൂണ്‍

5. തേങ്ങ ചിരകിയത് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

വറുത്തു പൊടിച്ച മസാലയും ചതച്ച മസാലയും പൊടികളും ഉപ്പും കടുക്കയില്‍ നന്നായി പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കാം.
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് കടുക്ക ഇട്ട് ഗോള്‍ഡന്‍ നിറമാവുന്ന വരെ പൊരിച്ച് എടുക്കുക. ഇതു മാറ്റി അതേ പാനില്‍ ഒരു 2 ടീ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ചിരണ്ടിയ തേങ്ങ ഇട്ട് , 2 ടീ സ്പൂണ്‍ വറുത്ത മസാലപ്പൊടിയും ചേര്‍ത്ത് നന്നായി വറക്കുക. ഇതു നേരത്തെ പൊരിച്ചു വെച്ച കല്ലുമ്മക്കായയുടെ കൂടെ നന്നായി ഇളക്കി ചേര്‍ക്കുക. വറുത്ത പച്ച മുളക്, കറിവേപ്പില ഇവ കൊണ്ട് അലങ്കരിച്ചു ചൂടോടെ ചോറിനൊപ്പം കഴിക്കാം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News