ഇന്ന് രാജസ്ഥാൻ റോയൽസ് ഐപിഎല്ലിൽ ഫൈനലിൽ ഇറങ്ങുമ്പോൾ കേരളത്തിനു ഇത് മോഹഫൈനലാണ്. മലയാളിക്ക് അഭിമാനമായി സഞ്ജു സാംസൺ സ്വപ്‍ന ഫൈനലിൽ ഇറങ്ങുമ്പോൾ പ്രാർത്ഥനയിലാണ് തലസ്ഥാനത്തെ ആരാധകർ.
ഐപിഎൽ പതിനഞ്ചാം പതിപ്പിനു മുൻപായി സഞ്ജു സാംസൺ ഇങ്ങനെ മനസ്സ് തുറക്കുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷ’ത്തിലേക്കാണു ടീമിന്റെ യാത്രയെന്ന് റോയൽസിന്റെ കടുത്ത ആരാധകർ പോലും കരുതി കാണില്ല.
ഇതിഹാസം ഷെയ്ൻ വോണിന്റെ കീഴിൽ പ്രഥമ കിരീടം രാജസ്ഥാൻ തൊടുമ്പോൾ 13 വയസ്സു മാത്രമുണ്ടായിരുന്നൊരു പയ്യന്റെ നേതൃത്വത്തിലാണു രാജസ്ഥാന്റെ രണ്ടാമൂഴമെന്നതു മാത്രം മതി ആ കാത്തിരിപ്പിന്റെ പ്രായമറിയാൻ.ഐപിഎലിൽ നായകനാകുന്ന ആദ്യ മലയാളി. പ്രതിഭാസമ്പത്തുള്ള ബാറ്റർ എന്ന നിലയിൽ നിന്നു പയറ്റിത്തെളിഞ്ഞ ക്രിക്കറ്റർ എന്ന വിലാസത്തിലേക്കുള്ള സഞ്ജുവിന്റെ മെയ്ക്ക് ഓവറിന്റേതാണു രാജസ്ഥാനെ ഫൈനലിലേക്കു നയിച്ച ഈ സീസൺ.
പ്രിയ സഞ്ജുവിനു ഐപിഎൽ കിരീടം സ്വന്തമാക്കാൻ ഇങ്ങ് കേരളത്തിൽ ശ്രീപത്മനാഭന്റെ മുന്നിൽ പ്രാർത്ഥനയിൽ ആണ് ആരാധക കൂട്ടം. ടീമിന്റെ വിജയത്തിനായി പാൽപ്പായസ വഴിപാട് അർപ്പിച്ചാണ് സഞ്ജുവിനെയും ക്രിക്കറ്റ് സ്നേഹിക്കുന്ന ആരാധകർ
ഐപിഎല്ലിൽ നായകനാകുന്ന ആദ്യ മലയാളി താരമെന്ന നേട്ടത്തിൽ നിന്നു ലോക ക്രിക്കറ്റിലെ മിന്നുന്ന കിരീടങ്ങളിലൊന്നു നേടുന്ന ആദ്യ മലയാളി നായകനെന്ന ഖ്യാതിയിലേക്കുള്ള കുതിച്ചുചാട്ടം കൂടിയാണ് ഇന്ന് അഹമ്മദാബാദിൽ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.