IM Vijayan; ‘തകർത്തിട്ടു വാടാ’ ; ടീം രാജസ്ഥാൻ റോയൽസിന് വിജയാശംസകൾ നേർന്ന് ഐ എം വിജയൻ

ഐ.പി.എല്ലിൽ കലാശപ്പോരിനിറങ്ങുന്ന രാജസ്ഥാൻ റോയൽസിന് വിജയാശംസകൾ നേർന്ന് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ. ഐ.പി.എൽ ഫൈനലിൽ ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിനും ക്യാപ്റ്റൻ സഞ്ജു സാംസണും വിജയാശംസകൾ, തകർത്തിട്ടു വാടാ.. വിജയൻ ട്വിറ്ററിൽ കുറിച്ചു.

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. 2008ലെ പ്രഥമ ഐ.പി.എല്ലിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനൽ കളിക്കുന്നതെങ്കിൽ കന്നി സീസണിൽ തന്നെ ഫൈനലിലെത്തിയ ടീമാണ് ഗുജറാത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.

സീസണിൽ 15 മത്സരങ്ങളിൽ 11 ഉം ജയിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തിയത്. രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ അടക്കം 16 മത്സരങ്ങൾ കളിച്ചപ്പോൾ 10 ജയം നേടി. ഇരു ടീമുകളും മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ജയം ഗുജറാത്തിനായിരുന്നു. വ്യക്തിഗത താരതമ്യത്തിൽ ഗുജറാത്തിനേക്കാൾ ഒരുപടി മുന്നിലാണ് രാജസ്ഥാൻ. എന്നാൽ ടീം ഗെയിം എന്ന നിലയിൽ ഗുജറാത്തിന് മുൻതൂക്കമുണ്ട്.

വ്യത്യസ്ത ശൈലികളുള്ള നായകൻമാരുടെ പോരാട്ടം കൂടിയാണ് ഫൈനൽ. ഹാർദിക് പാണ്ഡ്യയെന്നാൽ ആക്രമണോത്സുകതയാണെങ്കിൽ സമചിത്തതയാണ് സഞ്ജുവിന്റെ മുഖമുദ്ര.. സീസണിൽ നാല് സെഞ്ച്വറിയുമായി ഓറഞ്ച് ക്യാപ് അണിയുന്ന ജോസ് ബട്‌ലറിൽ നിന്ന് മറ്റൊരു ഇന്നിങ്‌സ് കൂടി രാജസ്ഥാൻ പ്രതീക്ഷിക്കുന്നു. ഓപ്പണിങ്ങിൽ യശ്വസി ജൈസ്വാളും മധ്യനിരയിൽ സഞ്ജുവും പടിക്കലും ഹെറ്റ്‌മെയറും ഫോമിലാണ്.

അതേസമയം, ഇന്ന് രാജസ്ഥാൻ റോയൽസ് ഐപിഎല്ലിൽ ഫൈനലിൽ ഇറങ്ങുമ്പോൾ കേരളത്തിനു ഇത് മോഹഫൈനലാണ്. മലയാളിക്ക് അഭിമാനമായി സഞ്ജു സാംസൺ സ്വപ്‍ന ഫൈനലിൽ ഇറങ്ങുമ്പോൾ പ്രാർത്ഥനയിലാണ് തലസ്ഥാനത്തെ ആരാധകർ.ഐപിഎൽ പതിനഞ്ചാം പതിപ്പിനു മുൻപായി സഞ്ജു സാംസൺ ഇങ്ങനെ മനസ്സ് തുറക്കുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷ’ത്തിലേക്കാണു ടീമിന്റെ യാത്രയെന്ന് റോയൽസിന്റെ കടുത്ത ആരാധകർ പോലും കരുതി കാണില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News