Lottery: ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ഫലങ്ങള്‍ പ്രഖ്യാപിച്ചു

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അവസാന നാലക്കത്തിന്. ആകെ 23 നമ്പറുകള്‍ക്ക് 5000 രൂപ വീതമാണ് സമ്മാനം.

ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പര്‍ – FE 567525

രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പര്‍ – FE 287205

ഒന്നാം സമ്മാനാർഹമായ ടിക്കറ് വില്പന നടത്തിയത് കാസർഗോഡ് ജില്ലയിലെ ഏജന്റ് ആയ ഗണേഷ് കാസറഗോഡ്, ഏജന്റ് നമ്പർ S- 863

രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് വിൽപ്പന നടത്തിയത് പത്തനംതിട്ട ജില്ലയിലെ ഏജന്റ് ആയ വിനോദിനി മധു, ഏജന്റ് നമ്പർ H- 1070

Monsoon; കേരളത്തിൽ കാലവർഷം എത്തി; ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ

കാലവർഷം കേരളത്തിൽ എത്തിയാതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സാധാരണ തീയതിയിൽ നിന്ന് മൂന്ന് ദിവസം മുമ്പേ കാലവർഷം കേരളത്തിലേക്ക് പ്രവേശിച്ചു. തുടർച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോ​ഗിക മാനദണ്ഡം . ഇത് സ്ഥിരീകരിച്ചതോടെയാണ് കാലവർഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയത്. അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കാലവർഷം ആദ്യം തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാകും പെയ്തിറങ്ങുക. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഒടുവിലത്തെ ഉപഗ്രഹ ചിത്രങ്ങളാണ് ഇതു സംബന്ധിച്ച സൂചന നൽകുന്നത്.

അതേസമയം, കാലവർഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല . ജൂൺ പകുതിയോടെയാകും മഴ ശക്തമാകുക എന്നാണ് കണക്കുകൂട്ടൽ.അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴയും പ്രവചിക്കുന്നുണ്ട് . തെക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്കു കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകൾ, മാലദ്വീപ് മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിലേക്കു കാലവർഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News