Idava basheer; ഇടവബഷീർ വിടവാങ്ങിയത് തന്റെ ഇഷ്ട്ട ഗാനത്തിന്റെ ആ രണ്ടുവരി ബാക്കിയാക്കി

എല്ലാ കലാകാരൻമാരുടെയും അവസാന ആഗ്രഹമാണ് തൻ്റെ അന്ത്യം ഒരു വേദിയിലാകണമെന്ന് .അങ്ങനെ പലരും ചിന്തിക്കുമെങ്കിലും ഒരിക്കലും നടക്കാറില്ല.എന്നാൽ ചില ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കാറുമുണ്ട് അതിലൊന്നാണ് ഇന്നലെ ആലപ്പുഴയിൽ നടന്നത്, ബ്ലൂ ഡൈമൺസിൻ്റെ 50 മത് വാർഷികാഘോഷ വേദി .ഈ ട്രൂപ്പിലൂടെ എത്തിയ പിന്നണി ഗായകരുടെ പാട്ടുകളും, ഡാൻസും ഒക്കെയായ് ആഘോഷം അതിൻ്റെ നെറുകയിൽ നിൽക്കുന്ന സമയത്താണ് ഇടവബഷീർ എന്ന ബ്ലൂ ഡൈമൺസിൻ്റ പഴയ ഗായകൻ ഒരു ഗാനം കൂടി തൻ്റെ പഴയ വേദിയിൽ ആലപിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

സംഘാടകർ അദ്ദേഹത്തിൻ്റെ ആരോഗ്യ പ്രശ്നങ്ങളും മറ്റും കണക്കിലെടുത്തു തടഞ്ഞു എങ്കിലും ബഷീർ ഇക്കയുടെ നിർബന്ധത്തിന് വഴങ്ങി സമ്മതം മൂളി. ഒരു ഡാൻസിനും രണ്ട് പാട്ടുകൾക്കും ശേഷമാണ് ബഷിർ ഇക്കയുടെ ഊഴമെങ്കിലും തനിക്ക് മടങ്ങി പോകണം എന്നു പറഞ്ഞു പാട്ട് നേരത്തെയാക്കി 78ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിൽ യേശുദാസ് പാടിയ ഗാനമാണ് ദാസേട്ടനെ മനസ്സിൽ ആരാധിക്കുന്ന ബഷിർക്ക അവസാനമായ് പാടിയത്. ആ ഗാനത്തിൻ്റെ അവസാന വരി ബാക്കിയാക്കിയാക്കിയാണ് ഇടവബഷീർ എന്ന ബഷീർഇക്ക സ്റ്റേജിൽ നിന്നും യാത്രയായത്.

യേശുദാസിന്റെയും മുഹമ്മദ് റഫിയുടെയും പാട്ടുകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ അനുഗൃഹീത ഗായകന്‍, ഗാനമേളകളെ ജനകീയമാക്കിയ പ്രതിഭ, വിദേശത്തുനിന്നുള്ള ആധുനിക സംഗീതോപകരണങ്ങളാല്‍ ഗാനമേളവേദികളില്‍ പുതുമയൊരുക്കിയ കലാകാരന്‍… ഇടവ ബഷീറിന് ഏറെയുണ്ട് വിശേഷണങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News