
ആവേശ തിരയിലാക്കി തൃക്കാക്കര കലാശക്കൊട്ടിൽ . വിവാദങ്ങള്‍ മേല്‍ത്തട്ടില്‍ നിറഞ്ഞപ്പോഴും വോട്ടര്‍മാരെ മുഖാമുഖം കണ്ട് വോട്ടുറപ്പിച്ച മുന്നണികള്‍ പരസ്യപ്രചാരത്തിന്റെ അവസാനദിനവും അടിത്തട്ടിലാണ് ശ്രദ്ധയൂന്നുന്നത്. സ്ഥാനാര്‍ഥികള്‍ രാവിലെ വിവിധ ഇടങ്ങളിലായി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു.
നാളത്തെ നിശബ്ദ പ്രചാരണം കൂടി അവസാനിച്ചാല്‍ മറ്റന്നാള്‍ തൃക്കാക്കര പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും. പി സി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ആരാണ് വിജയിക്കുകയെന്ന് ജനം വിധിയെഴുതും.
ഉച്ചയ്ക്കുശേഷം കലാശക്കൊട്ടില്‍ റോഡ് ഷോകളും റാലികളുമായി കളംനിറയുകയാണ് മുന്നണികള്‍. മൂന്നുമുന്നണികളുടെയും സംസ്ഥാനനേതാക്കളുടെ നേതൃത്വത്തിലാണ് അവസാനലാപ്പിലെ വോട്ടുപിടുത്തം.അതേസമയം, സാധാരണ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കാണാത്ത ഒരു കൂട്ടരെ തൃക്കാക്കരയിൽ ഇക്കുറി കണ്ടു, ടെക്കികളാണവർ. പ്രൊഫഷണലുകൾ രാഷ്ടീയത്തിൽ വരണമെന്ന സന്ദേശവുമായാണ് ഇവർ ഇടത് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങിയത്.
വിർച്വൽ റിയാലിറ്റി വീഡിയോകളിലൂടെ ഡോ. ജോ ജോസഫ് തൃക്കാക്കരയുടെ വികസനവും പൊസിറ്റീവ് രാഷ്‌ട്രീയവും ചർച്ച ചെയ്തപ്പോൾ യുഡിഎഫ് ചെയ്‌തത് വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കലാണ്. ഡോ. ജോയുടെ കുടുംബത്തെയടക്കം വേട്ടയാടുകയായിരുന്നു യുഡിഎഫ്. ഇത്ര ഹീനമായ രീതി തെരഞ്ഞെടുപ്പിൽ ആരും സ്വീകരിക്കാറില്ല. ഞങ്ങൾക്കും ഒരു കുടുംബമുണ്ടെന്ന ഡോ. ജോയുടെ ഭാര്യയുടെ ചോദ്യം തൃക്കാക്കരയുടെ മനസിലുണ്ട്.അട്ടിമറി വിജയത്തിലൂടെ തൃക്കാക്കര മണ്ഡലം എൽഡിഎഫ് പിടിച്ചെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.മത്സരാര്‍ത്ഥികളും പാര്‍ട്ടികളും തങ്ങളുടെ വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും അന്തിമ വിജയത്തിന് ഇനിയും കാക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here