Kamal Haasan: വിക്രത്തിന് ഗംഭീര പ്രീ ലോഞ്ച് ഇവന്റ്; കൊച്ചിയെ ഇളക്കിമറിച്ച് ഉലകനായകന്‍

വിക്രം സിനിമയുടെ(Vikram cinema) പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പ്രീ ലോഞ്ച് ഇവന്റില്‍ ആയിരക്കണക്കിന് ആരാധകരെ ഇളക്കി മറിച്ച് കമല്‍ ഹാസന്‍. വിക്രം ചിത്രത്തിലെ ഹിറ്റായ പത്തല പത്തല ഗാനം പ്രേക്ഷകര്‍ക്കായി ആലപിച്ച കമല്‍ ഹാസന്‍(Kamal Haasan) എന്നും തന്നെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിന് നന്ദി പറഞ്ഞു.

അവതാരകന്‍ മലയാളത്തിലെ മെഗാ താരങ്ങളോടൊപ്പം എന്നാണ് കമല്‍ ഹാസന്റെ അടുത്ത പടം എന്ന് ചോദിച്ചപ്പോള്‍ നല്ല സ്‌ക്രിപ്റ്റ് ഒത്തുവന്നാല്‍ മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമെന്ന് പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കമല്‍ ഹാസന്‍, നരേന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കേരള ഡിസ്ട്രിബൂട്ടര്‍ കൂടിയായ ഷിബു തമീന്‍സിന്റെ മകളും അഭിനേത്രിയുമായ റിയാ ഷിബുവാണ് സ്വാഗതം പറഞ്ഞത്.

ചടങ്ങിന് മാറ്റ് കൂട്ടാന്‍ വിക്രം ഗാനത്തിന് അഭിനേത്രി കൃഷ്ണപ്രഭയും സംഘവും ചുവടുവച്ചു . പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ വയലിനില്‍ തീര്‍ത്ത കമല്‍ ഹാസന്‍ പാട്ടുകളുടെ സംഗീതത്തില്‍ ആണ് കമല്‍ ഹാസന്‍ വേദിയിലെത്തിയത്. പ്രൗഢ ഗംഭീര വേദിയില്‍ വിക്രം വിക്രം വിളികളാല്‍ കേരളക്കര കമല്‍ഹാസനെ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News