അടിപൊളി ടേസ്റ്റില്‍ കപ്പവട

കപ്പകൊണ്ട് ഒരുഗ്രന്‍ വടയും തയ്യാറാക്കിയാലോ? പുഴുക്കിനുവേണ്ടി വേവിച്ച കപ്പ ബാക്കിയുണ്ടെങ്കില്‍ അതും വടയാക്കാം. നാലു മണി പലഹാരമായി കട്ടനൊപ്പം കഴിക്കാനുള്ള വട പത്തുമിനിറ്റിനുള്ളില്‍ ഉമ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

കപ്പ- 1 കിലോ
മൈദ- 2 ടേബിള്‍ സ്പൂണ്‍
സവാള- 1 എണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 5 എണ്ണം
എണ്ണ- വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം:

കപ്പ വേവിച്ച് ഉടച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, എന്നിവയും മുളക് പൊടി മൈദ എന്നിവയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുഴച്ച് വട പോലാക്കി എണ്ണയില്‍ വറുത്തു കോരുക. സ്വാദിഷ്ടമായ നാലുമണിപ്പലഹാരം കപ്പവട റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here