Lottery: വ്യാജ ലോട്ടറികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

വ്യാജ ലോട്ടറികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-1 ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് നിവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍ഗോഡ് വിറ്റ FE 567525 എന്ന ടിക്കറ്റിനാണ് 50/50 ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.

കോവിഡ് കാരണം നിര്‍ത്തി വച്ച പൗര്‍ണമി ലോട്ടറിയാണ് ഞായറാഴ്ച ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരില്‍ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിത്. ഓണ്‍ലൈന്‍ ഉള്‍പ്പെടെ വ്യാജ ലോട്ടറികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആദ്യ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു കോടി തേടിയെത്തിയത് കാസറഗോഡ് സ്വദേശി ഗണേഷ് എന്ന ഏജന്റ് വിറ്റ FE 567525 എന്ന ടിക്കറ്റാണ്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല . രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FE 287205 എന്ന നമ്പറിനാണ് ലഭിച്ചത്. പത്തനംതിട്ട ജില്ലയിലെ അടൂരിലെ ഏജന്റ് ആയ വിനോദിനി മധു, വിറ്റിരിക്കുന്ന ടിക്കറ്റിനാണ് എന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

മൂന്നാം സമ്മാനം അവസാന നാലക്കത്തിന് സാധാരണയിയില്‍ നിന്നും വ്യത്യസ്തമായി 23 നമ്പറുകള്‍ക്ക് 5000 രൂപ വീതം നല്‍കുന്നുവെന്ന പ്രത്യേകതയുമുണ്ട് .ഈ മാസം 16 ന് പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ആകെ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളില്‍ 59,25,700 ടിക്കറ്റു കള്‍ വിറ്റുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News