Aadhar: രാഷ്ട്രീയ തിരിച്ചടി ഭയന്ന് ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്രസർക്കാർ

രാഷ്ട്രീയ തിരിച്ചടി ഭയന്ന് ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്രസർക്കാർ. തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന വിശദീകരണം നല്‍കിയാണ് ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന നിര്‍ദേശം കേന്ദ്രം പിന്‍വലിച്ചത്. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു നേരത്തെ UIDAI പ്രാദേശിക കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്.
മുന്നറിയിപ്പ് നൽകിയുള്ള ഉത്തരവിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളാണ് കേന്ദ്രസര്കാരിനെതിരെ പല കോണുകളിൽ നിന്നും ഉയർന്നുവന്നത്.

ആധാർ സുരക്ഷിതമല്ലെന്ന് സ്വയം സമ്മതിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് രാഷ്ട്രീയമായി തന്നെ തിരിച്ചടിയാകുന്ന സാഹചര്യത്തിൽ ആണ് ഉത്തരവ് പിൻവലിച്ചത്.. ആധാർവിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും, ദുരുപയോഗം തടയാൻ ആധാർ കാർഡിൻ്റെ
മാസ്ക് ചെയ്ത കോപ്പി നൽകുക എന്നുമായിരുന്നു ആദ്യത്തെ ഉത്തരവ്‌. അവസാന നാല് അക്കങ്ങൾ മാത്രം കാണാൻ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേത് എന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു.

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ  ആധാർകാർഡിന്റെ പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണെന്നും ആദ്യ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു..എന്നാൽ ഈ ഉത്തരവ് വ്യാപകമായി ചർച്ചകൾക്ക് വഴിവെച്ചതോടെ തെറ്റിദ്ധാരണക്ക് സാധ്യതയുണ്ടെന്ന വിശദീകരണം നൽകിയാണ് കേന്ദ്രസർക്കാർ മലക്കം മറിച്ചിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News