Pricehike: വില കയറ്റത്തിനും തൊഴില്‍ ഇല്ലായ്മയ്ക്കും എതിരെ കനത്ത താക്കീതുമായി എല്‍ഡിഎഫ് ബഹുജനസദസും, ധര്‍ണ്ണയും സംഘടിപ്പിച്ചു

വില കയറ്റത്തിനും തൊഴില്‍ ഇല്ലായ്മയ്ക്കും എതിരെ കനത്ത താക്കീതുമായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ബഹുജനസദസും, ധര്‍ണ്ണയും സംഘടിപ്പിച്ചു. ഇടതു പാര്‍ട്ടികള്‍ ദേശീയ വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടാണ് പ്രതിഷേധ സദസുകള്‍ സംഘടിപ്പിച്ചത്.

ഒരു വര്‍ഷം കൊണ്ട് പെട്രോളിയം ഉല്‍പ്പനങ്ങളുടെ വില 70 ശതമാനവും, പച്ചക്കറിയുടെത് 20 ശതമാനവും പാചകവാതകത്തിന്റെ വില 23 ശതമാനവും, ഭക്ഷ്യധാന്യങ്ങളുടെത് 14 ശതമാനവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഗോതമ്പിന്റെ വില 14 ശതമാനവും ഉയരുക മാത്രമല്ല, സംഭരണവും ഇടിഞ്ഞിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഏഴ് ഇന ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സദസ് സംഘടിപ്പിച്ചത്. പൊതുവിതരണ സംമ്പ്രദായത്തിലൂടെ ഗോതമ്പ് വിതരണം പുനരാരംഭിക്കുക. ധാന്യങ്ങളും, ഭക്ഷ്യ എണ്ണയും പൊതുവിതരണ സംമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തി പൊതുവിതരണ സംമ്പ്രദായം ശക്തിപ്പെടുത്തുക.

ഇന്‍കംടാക്‌സ് പരിധിക്ക് താഴെയുളള കുടുംമ്പങ്ങള്‍ക്ക് പ്രതിമാ,ം 7500 രൂപ നേരിട്ട് നല്‍കുക. തൊഴിലുറപ്പ് വിഹിതം വര്‍ദ്ധിപ്പിക്കുക, തൊഴിലില്ലായ്മ്മ വേതനം കേന്ദ്ര പദ്ധതിയാക്കാന്‍ നിയമ നിര്‍മ്മാണം നടത്തുക ,നഗര പ്രദേശങ്ങളില്‍ തൊഴിലുറപ്പിന് നിയമ നിര്‍മ്മാണം നടത്തുക, എല്ലാ ഒഴിവുകളും നികത്തുക എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എറണാകുളം ഒഴികെയുളള ജില്ലകളില്‍ പരിപാടി സംഘടിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ ഇടതുമുന്നണി നേതാക്കള്‍ പ്രതിഷേധ സംഗമത്തില്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഒരോ കേന്ദ്രത്തിലും ഉണ്ടായത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News