Nepal: നേപ്പാളില്‍ 22 യാത്രക്കാരുമായി കാണാതായ വിമാനം തകര്‍ന്നു വീണു

നേപ്പാളില്‍ 22 യാത്രക്കാരുമായി കാണാതായ വിമാനം തകര്‍ന്നു വീണ നിലയില്‍. .4 പേര്‍ ഇന്ത്യക്കാര്‍.പ്രതികൂല കാലാവസ്ഥമൂലം ഇന്നത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.നേപ്പാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്ന താര എയറിന്റെ 9NAET വിമാനമാണ് തകര്‍ന്ന് വീണത്.മുസ്താങ്ങിലെ കൊവാങ്ങ് മേഖലയില്‍ ലാംചെ നദിയുടെ തീരത്ത് നിന്നാണ് വിമാനം കണ്ടെത്തിയത്.

അപകടം കാരണം വ്യക്തമല്ല. പ്രദേശവാസികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം രക്ഷപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തേക്ക് പോയെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഇന്നത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വയ്കുകയായിരുന്നു.

രാവിലെ 9.55ന് പറന്നുയര്‍ന്ന വിമാനമാണ് 15 മിനിട്ടിന് ശേഷം കാണാതായത് .വിമാനത്തില്‍ ജീവനക്കാരടക്കം 22 പേരുണ്ടായിരുന്നു.വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല എന്നാണ് സൂചന.ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ട് പേര്‍ ജര്‍മ്മന്‍ സ്വദേശികളും, 16 പേര്‍ നേപ്പാളികളുമാണ് .

മുംബൈയില്‍ നിന്നുള്ള അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് അപകടത്തില്‍ പെട്ട ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ 4 പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. താര എയറിന്റെ വിമാനങ്ങള്‍ ഇതിനുമുമ്പും ഇത്തരത്തില്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. 2016 ല്‍ പൊക്കാറയില്‍ നിന്ന് പുറപ്പെട്ട വിമാനം തകര്‍ന്നു വീണ് 23 പേര്‍ മരിച്ചിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here