Ladakh: ലഡാക്കിലെ വാഹനാപകടത്തിൽ മരിച്ച സൈനികൻ മുഹമ്മദ് ഷൈജലിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ലഡാക്കിലെ വാഹനാപകടത്തിൽ മരിച്ച സൈനികൻ മുഹമ്മദ് ഷൈജലിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പരപ്പനങ്ങാടിയിലെ പൊതുദർശനത്തിന് ശേഷം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം അങ്ങാടി ജുമാമസ്ജിദിൽ ഖബറടക്കി. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി വി.അബ്ദുറഹ്മാൻ അന്തിമോപചാരമർപ്പിച്ചു.

നിറകണ്ണുകളോടെ  സൈനികൻ മുഹമ്മദ് ഷൈജലിന് നാട് വിട നൽകി . നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു  ഷൈജൽ എന്നതിന്റെ നേർ  ചിത്രമായിരുന്നു അന്തിമോപചാരമർപ്പിക്കാനെത്തിയ ആയിരങ്ങൾ  . ഷൈജൽ പഠിച്ച തിരൂരങ്ങാടി യത്തീംഖാനയിലും സൂപ്പി ക്കുട്ടി നഹ സ്കൂളിലുമായിരുന്നു പൊതുദർശനം.സംസ്കാരത്തിന് മുമ്പ് സൈന്യത്തിന്റെയും സർക്കാരിന്റെയും പൂർണ്ണ ഔദ്യോഗിക ബഹുമതികൾ നൽകി.

സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി.അബ്ദുറഹിമാൻ പുഷ്പചക്രമർപ്പിച്ചു. രാവിലെ പത്ത് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ജനപ്രതിനിധികളും ജില്ലാ കലക്ടറും ചേർന്നാണ് ഏറ്റുവാങ്ങിയത്. വെള്ളിയാഴ്ച ലഡാക്കിലുണ്ടായ വാഹനാപകടത്തിലായിരുന്നു ഷൈജൽ  ഉൾപ്പെടെയുള്ള 7 ജവാൻമാരുടെ ദാരുണാന്ത്യം

Punjab: പഞ്ചാബ് കോണ്‍ഗ്രസ് നേതാവും, ഗായകനുമായ സിദ്ദു മൂസെ വാലയെ വെടിവെച്ചു കൊന്നു

പഞ്ചാബ് കോണ്‍ഗ്രസ് നേതാവും, ഗായകനുമായ സിദ്ദു മൂസെ വാലയെ വെടിവെച്ചു കൊന്നു. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പില്‍ സിദ്ദുവിനും മറ്റു 3 പേര്‍ക്കും പരിക്കേറ്റിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി സിദ്ദു മത്സരിച്ചിരുന്നു. ഒന്നിലധികം തവണയാണ് സിദ്ദുവിന്റെ നേരെ വെടി ഉതിര്‍ത്തത്.

കഴിഞ്ഞ ദിവസമാണ് പഞ്ചാബ് സര്‍ക്കാര്‍ സിദ്ധു ഉള്‍പ്പെടെ 142 പേരുടെ സെക്യൂരിറ്റി പിന്‍വലിച്ചത്. സെക്യൂരിറ്റി പിന്‍വലിച്ചതിന് പിന്നാലെയാണ് സിദ്ദു മൂസെ വാലയെ അക്രമികള്‍ വെടിവെച്ചു കൊന്നിരിക്കുന്നത്. അക്രമികള്‍ 30 റൗണ്ട വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here