IPL: ഐപിഎല്‍; രാജസ്ഥാനെതിരെ ഗുജറാത്തിന് 131 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിന്റെ ഫൈനല്‍പ്പോരില്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍മാരെ കുരുക്കിലാക്കി ഗുജറാത്തിന്റെ ബൗളര്‍മാര്‍. ആദ്യം ബാറ്റുചെയ്ത ചെയ്ത രാജസ്ഥാന്‍ റോയല്‍സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ സഞ്ജുവിന്റെ തീരുമാനത്തിന് അനുകൂലമായല്ല കാര്യങ്ങള്‍ സംഭവിച്ചത്.

സ്‌കോര്‍ 31 ല്‍ എത്തിനില്‍ക്കെ യശ്വസി ജയ്സ്വാള്‍ കൂടാരം കയറി. പിന്നീട് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി.സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് മാത്രം സംഭാവന ചെയ്ത് സഞ്ജുവും മടങ്ങിയതോടെ ടീം പരുങ്ങലിലായി. പിന്നീടെത്തിയ ദേവദത്ത് പടിക്കല്‍ 2 റണ്‍സ് മാത്രമാണ് ടീമിനായി സംഭാവന ചെയ്തത്. ഇടവേളകളില്‍ വിക്കറ്റ് വീണപ്പോഴും ഒരറ്റത്ത് ഉറച്ച് നിന്ന സൂപ്പര്‍താരം ബട്ലറും പുറത്തായതോടെ ടീം തകര്‍ച്ചയിലേക്ക് വീണു. പിന്നീടെത്തിയ ബാറ്റര്‍മാരെല്ലാം ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 130 എത്തിക്കാനേ സാധിച്ചുള്ളൂ.

ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച ബൗളിങ് പ്രകടനമാണ് രാജസ്ഥാനെ പ്രതിസന്ധിയിലാക്കിയത്. നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് ഹര്‍ദിക് നേടിയത്. സായ് കിഷോര്‍ രണ്ടും യാഷ് ദയാല്‍,റാഷിദ് ഖാന്‍, ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News