Saudi Arabia: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂട് പ്രവാസ ലോകത്തും

സൗദിയിലെ  ഇടതു പക്ഷ സാംസ്കാരിക സംഘടനകൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിൻ്റെ വിജയത്തിനായി തൃക്കാകര മണ്ഡലത്തിലെ വോട്ടർമാരെ വീടുകളിൽ സന്ദർശിച്ചു.ദമ്മാമിലെ സാംസ്കാരിക പ്രവർത്തകർ തൃക്കാക്കര മണ്ഡലത്തിലെ പ്രവാസികളെ നേരിൽ സന്ദർശിച്ച് ഇടതുപക്ഷം ജയിക്കേണ്ടതിൻ്റെ ആവശ്യകത പറഞ്ഞു ബോധ്യപെടുത്തി.

കുടുംബാംഗങ്ങളുടെ വോട്ടുകൾ ഉറപ്പിച്ചും, ബന്ധുക്കളെ ടെലിഫോൺ മുഖേന ബന്ധപ്പെട്ടുമാണ് വോട്ടുകൾ ഉറപ്പാക്കുന്നത്. ദമ്മാം റാക്ക ഏരിയയിൽ നവോദയ കേന്ദ്ര ജോ :സെക്രട്ടറി ഷമീം നാണത്ത്, റാക്ക ഏരിയ സെക്രട്ടറി ഷാജു, പ്രസിഡൻ്റ് മനോജ്, എക്സിക്യുട്ടീവ് അംഗങ്ങളായ വിപിൻ വിമൽ, രാകേഷ് തുടക്കിയവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Thrikkakkara: തൃക്കാക്കരയെ ആവേശക്കൊടുമുടിയേറ്റി പരസ്യ പ്രചാരണത്തിന് സമാപനമായി

തൃക്കാക്കരയില്‍ ആവേശ കൊടുമുടിയില്‍ പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഒരു മാസത്തെ പ്രചരണ ആവേശം ഉള്‍ക്കൊള്ളുന്നതായിരുന്നു സമാപനം. കലാശക്കൊട്ടില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അണിചേര്‍ന്നത്. ഒരു മാസം നീണ്ട പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ത്തിയ കൊട്ടിക്കലാശം. ഉച്ചയോടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ പാലാരിവട്ടം ജംഗ്ഷനിലേക്ക് പ്രവഹിച്ചു.

തുടര്‍ന്ന് 3 മണി മുതല്‍ 6 മണി വരെ ഉല്‍സവ ലഹരിയിലായിരുന്നു തൃക്കാക്കര. ഇടത് ക്യാമ്പില്‍ പ്രവര്‍ത്തകരുടെ ആവേശ കടലിന് നടുവിലൂടെ ഡോ. ജോ ജോസഫ് ക്രെയ്നില്‍ കയറി ചെങ്കൊടി വീശിയത് ആവേശ തിരയിളക്കമാണ് സൃഷ്ടിച്ചത്. മുദ്രാവാക്യം വിളികളും പ്രവര്‍ത്തകരും പാട്ടും നൃത്തവും വാദ്യഘോഷങ്ങളും കൊട്ടിക്കലാശത്തെ ഉത്സവ പ്രതീതിയിലാഴ്ത്തി. ആയിരങ്ങള്‍ ഒത്തുകൂടിയ ഇടത്ത് ക്രമസമാധാനം കൃത്യമായി പാലിക്കാന്‍ പൊലീസിന് സാധിച്ചു എന്നതും ശ്രദ്ധേയമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News