ADVERTISEMENT
ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫിന്റെ ദുബായ്- കാണുവാനുള്ള ആഗ്രഹം സഫലമായി.അതിരില്ലാത്ത സൗഹൃദത്തിന്റെ കരങ്ങളിലേറി കഴിഞ്ഞ ദിവസം അലിഫ് യുഎഇ യിലെത്തി.ലോകത്തെ ഏറ്റവും വലിയ കെട്ടിടവിസ്മയത്തിന് മുന്നിൽ നിന്നും ദുബായ് ഫോട്ടോ ഫ്രെയിമിന് അരികിൽ നിന്നും കൂട്ടുകാർക്കൊപ്പം ഫോട്ടോയെടുത്തു .മാസങ്ങൾക്ക് മുൻപ് നവമാധ്യമങ്ങളിൽ മലയാളികളുടെ ടൈംലൈനിൽ നിറഞ്ഞു നിന്ന സൗഹൃദങ്ങളെ അങ്ങനെ ദുബായ് ഇരുകയ്യും നീട്ടി സ്വീകരിച്ചു .
അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയ വീഡിയോയിലെ സാന്നിധ്യങ്ങളാണ് അലിഫ്, അർച്ചന,ആര്യ.അരക്ക് താഴെ സ്വാധീനമില്ലാത്ത അലിഫ് മുഹമ്മദ് എന്ന കോളജ് വിദ്യാർത്ഥിയെ സഹപാഠികൾ എടുത്ത് കൊണ്ടു പോകുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു .തളർന്ന കാലുകൾക്ക് പകരം താങ്ങായി -അതിരില്ലാ സൗഹൃദത്തിന് സമൂഹത്തിന്റെ വിവിധ തുറകളിൽ വലിയ പ്രശംസയാണ് അന്ന് ലഭിച്ചത്.വിവിധ മീഡിയകളിൽ ഇവരുടെ സൗഹൃദത്തെക്കുറിച്ച് വാർത്തകൾ വന്നു.
ഫോട്ടോഗ്രാഫറും സുഹൃത്തുമായ ജഗത്ത് തുളസീധരൻ ആയിരുന്നു ഈ വൈറൽ വീഡിയോ പകർത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ റേഡിയോ ഇന്റർവ്യൂവിലാണ് ദുബായ് കാണാൻ ആഗ്രഹം ഇവർ അറിയിച്ചത് . ഈവാർത്ത ശ്രദ്ധയിൽപ്പെട്ട സ്മാർട്ട് ട്രാവൽ എം ഡി അഫി അഹ്‌മദാണ് എല്ലാം ചെലവും ഏറ്റടുത്തു ദുബായ് കാണാൻ കൊണ്ട് വന്നത് .
വിവിധ കാഴ്ചകൾ കാണാൻ 6 ദിവസം ഇവർ യുഎഇ-യിലുണ്ടാകും.മുസന്ദം യാത്ര ,സിറ്റി ടൂർ,ഡിസെറ്റ് സഫാരി അടക്കം നിരവധി നിമിഷങ്ങളിൽ ഇവർ പങ്കാളികൾ ആകും.
ശാസ്താംകോട്ട ഡിബി കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. അലിഫിനൊപ്പം ഉമ്മ സീനത്തും കൂടെ എത്തിയിട്ടുണ്ട്. ഇതിനും മുൻപും തീർത്തും സൗജന്യമായി യുഎഇ കാഴ്ചകൾ കാണാൻ നിരവധി പേരെ അഫി അഹ്‌മദ് ഇവിടെ എത്തിച്ചിട്ടുണ്ട്. പ്രളയദുരിത സമയത്ത് മാതൃകയായ നൗഷാദിനെയും കുടുംബത്തെയും, ദുബായ് കാണാൻ ആഗ്രഹം അറിയിച്ച ഫിദ ഫാത്തിമയ്ക്കൊപ്പം10 പാവപ്പെട്ട പ്രവാസികളുടെ കുട്ടികളെയും സ്മാർട്ട് ട്രാവൽ ദുബായിലേക്ക് കൊണ്ട് വന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.